Advertisment

ലോകേഷ് കനകരാജ്–വിജയ് ചിത്രമായ ‘ലിയോ’യിൽ ജോജു ജോർജ് അഭിനയിക്കുന്നുവെന്ന് പ്രചരിക്കുന്ന വാർത്ത വ്യാജം

author-image
Gaana
New Update

ലോകേഷ് കനകരാജ്–വിജയ് ചിത്രമായ ‘ലിയോ’യിൽ ജോജു ജോർജ് അഭിനയിക്കുന്നുവെന്ന് പ്രചരിക്കുന്ന വാർത്ത വ്യാജം. പ്രമുഖ തമിഴ് മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത സാമുഹ്യ മാധ്യമങ്ങളിലും എത്തിയിരുന്നു.

Advertisment

publive-image

എന്നാൽ ‘ലിയോ’യിയിൽ ജോജു അഭിനയിക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് നടനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.ചിത്രത്തിലെ ഒരു നിർണ്ണായക കഥാപാത്രം ചെയ്യാനാണ് നടൻ എത്തുന്നതെന്നും അടുത്ത ദിവസം ചെന്നൈയിൽ ആരംഭിക്കുന്ന ഷെഡ്യൂളിൽ നടൻ പങ്കുചേരുമെന്നായിരുന്നു വാർത്ത.

‘വിക്ര’ത്തിനു ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്. സഞ്ജയ് ദത്ത്, തൃഷ, അർജുൻ സർജ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്.

മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളത്തിൽ നിന്നും ബാബു ആന്റണി, മാത്യു തോമസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എസ്എസ് ലളിത് കുമാര്‍ ആണ് ചിത്രത്തിന്റെ നിർമാണം. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ. ഒക്ടോബർ 19ന് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തും.

Advertisment