Advertisment

സിനിമയില്‍ അരങ്ങേറ്റം കുറിക്കും മുന്‍പു തന്നെ മോഡലിംഗില്‍ തുടക്കം കുറിച്ചു ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍

author-image
Gaana
New Update

സിനിമയില്‍ അരങ്ങേറ്റം കുറിക്കും മുന്‍പു തന്നെ മോഡലിംഗില്‍ തുടക്കം കുറിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍.

Advertisment

publive-image

ചൊവ്വാഴ്ച വൈകുന്നേരമാണ് മേബെലിൻ ബ്രാന്‍ഡിന്റെ 'സ്ക്വാഡ്' അംഗങ്ങളില്‍ ഒരാളായി സുഹാന പ്രഖ്യാപിക്കപ്പെട്ടത്. സോയ അക്തറിന്റെ 'ദി ആര്‍ച്ചീസ്' എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് സുഹാനയുടെ കരിയറിലെ ഈ പുതിയ ചുവടുവെപ്പ്.

സുഹാന ഖാന്റെ ആദ്യ ഔദ്യോഗിക മീഡിയ അപ്പിയറന്‍സ് ആണിത്. ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ആവേശം പ്രകടിപ്പിക്കുന്ന സുഹാനയുടെ ഒരു വീഡിയോയും വൈറലാവുകയാണ്.

ബ്രാന്‍ഡ് അംബാസഡറായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് സുഹാന പറഞ്ഞു. സുഹാനയെ കൂടാതെ പ്രശസ്ത ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ പിവി സിന്ധു, എംടിവി സൂപ്പര്‍ മോഡല്‍ ഓഫ് ദി ഇയര്‍ എക്ഷാ ജെറുങ്, ഗായിക അനന്യ ബിര്‍ള എന്നിവരെയും പുതുമുഖങ്ങളായി പ്രഖ്യാപിച്ചു.

ന്യൂയോര്‍ക്കില്‍ നിന്നും അഭിനയപരിശീലനം നേടിയ സുഹാന 'ദ ആര്‍ച്ചീസ്' എന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കൊപ്പമാണ് അഭിനയിക്കുന്നത്. ഖുഷി കപൂര്‍, അഗസ്ത്യ നന്ദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടാകും. ചിത്രത്തിന് ശേഷം, സുഹാനയും അഗസ്ത്യയും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു, എന്നാല്‍ ഇരുവരും അതേക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല

Advertisment