വീരപ്പനെ കൊന്നാല്‍ കള്ളക്കടത്ത് ഇല്ലാതാകുമെന്ന് കരുതുന്നത് മണ്ടത്തരമാണ് ; ലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാവില്ല, ഇതുപോലെ നിര്‍ഭയ ആക്ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാന്‍ സാധിക്കില്ല ; സ്ത്രീകള്‍ ഇനി കോണ്ടം കൈയില്‍ കരുതണം; റേപ്പിസ്റ്റുകളോട് സഹകരിക്കണം; ബലാത്സംഗം സര്‍ക്കാര്‍ നിയമാനുസൃതമാക്കണം; വിവാദ പരാമര്‍ശവുമായി പ്രമുഖ സംവിധായകന്‍

ഫിലിം ഡസ്ക്
Thursday, December 5, 2019

ഡല്‍ഹി : തെലങ്കാനയില്‍ മൃഗഡോക്ടര്‍ ബാലത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുന്നതിന്‍റെ ഭാഗമായി ബലാത്സംഗം തടയാന്‍ ആക്രമിയുമായി സ്ത്രീകള്‍ സഹകരിക്കണമെന്ന് ഉപദേശിച്ച് സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്ടം കൈയില്‍ കരുതിയാണ് ലൈംഗികാതിക്രമത്തെ സ്ത്രീകള്‍ നേരിടേണ്ടതെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സ്ത്രീകള്‍ സഹകരിക്കുകയാണ് വേണ്ടതെന്നും ഡാനിയല്‍ പറയുന്നത്.

പുരുഷന്മാരുടെ ലൈംഗികാഭിലാഷങ്ങളെ പെണ്‍കുട്ടികള്‍ നിഷേധിക്കരുതെന്നും അങ്ങനെയാണെങ്കില്‍ ഇത്തരം കാര്യങ്ങളൊന്നും നടക്കില്ലെന്നും ലൈംഗികാഭിലാഷം പൂര്‍ത്തിക്കരിച്ചാല്‍ പിന്നെ പുരുഷന്‍മാര്‍ സ്ത്രീകളെ കൊലപ്പെടുത്തില്ലെന്നും ഡാനിയല്‍ പറയുന്നു കൂടാതെ ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ പാസ്സാക്കണമെന്നും ഡാനിയേല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ നിയമാനുസൃതമാക്കുക വഴി മാത്രമെ ഇത്തരം ക്രൂരമായ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നും ബലാത്സംഗം ഗുരുതരമായ കാര്യമല്ലെന്നും എന്നാല്‍, കൊലപാതകം നീതികരിക്കാനാകാത്തതാണെന്നും ഡാനിയേല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വീരപ്പനെ കൊന്നാല്‍ കള്ളക്കടത്ത് ഇല്ലാതാകുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. ലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാവില്ല. ഇതുപോലെ തന്നെയാണ് നിര്‍ഭയ ആക്ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാന്‍ സാധിക്കില്ല. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്നും അയാള്‍ ആവശ്യപ്പെട്ടു.

18 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തെ കുറിച്ച് പഠിപ്പിക്കണം. പ്രധാനമായും 18 വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പെണ്‍കുട്ടികളെ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വയ്ക്കുന്നതിനെ കുറിച്ച് ബോധവാന്‍മാരാക്കണം.

ആക്രമണമില്ലാത്ത ബാലാത്സംഗത്തെ സര്‍ക്കാര്‍ നിയമവിധേയമാക്കണ0. 18 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തെ കുറിച്ച് ബോധവതികളാക്കണമെന്നും പെണ്‍കുട്ടികള്‍ പുരുഷന്‍മാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാന്‍ പാടില്ലെന്നും കുറിപ്പില്‍ പറയുന്നു

അതേസമയം, തന്റെ പരാമര്‍ശം വിവാദമായതോടെ ഡാനിയേല്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. ഡാനിയേലിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയിലടക്കം ഉയരുന്നത്. വീട്ടില്‍പ്പോയി അമ്മയ്ക്കും സഹോദരിക്കും ഈ ഉപദേശങ്ങള്‍ നല്‍കൂ എന്നും മറ്റുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.

×