ഇടിവെട്ട്...തീ പിടുത്തം; സ്വര്‍ണക്കടത്ത് വിവാദത്തിന് പിന്നാലെ സെക്രട്ടറിയേറ്റില്‍ ദുരന്തങ്ങളേറുന്നു. തീ പിടുത്തത്തില്‍ കത്തിനശിച്ചത് സ്വപ്‌ന ഫയലുകളോ ? സെക്രട്ടറിയേറ്റിലെ തീപിടുത്തതില്‍ ദുരൂഹതയെന്ന ആരോപണം വെറുതെയല്ല

author-image
Berlin Mathew
New Update

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെയും നയതന്ത്ര പാര്‍സല്‍ വിവാദത്തിലെയും മുഖ്യ തെളിവുകള്‍ ഉള്ള സ്ഥലമെന്നു സംശയിക്കപ്പെടുന്ന പ്രൊട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അപ്പുറം ദുരൂഹത ഉയര്‍ത്തുന്നു. സെക്രട്ടറിയേറ്റിലെ നോര്‍ത്ത്‌ ബ്ലോക്കില്‍ തന്നെയാണ് പ്രൊട്ടോക്കോള്‍ ഓഫീസറുടെ കാര്യാലയവും. നേരത്തെ സെക്രട്ടറിയേറ്റില്‍ ഇടിമിന്നലുണ്ടായെന്നും സിസി ടിവി ദൃശ്യങ്ങള്‍ നശിച്ചുപോയെന്നു സംശയം ഉയര്‍ന്നതും നോര്‍ത്ത് ബ്ലോക്കില്‍ തന്നെയായരുന്നു.

Advertisment

publive-image

സ്വര്‍ണക്കടത്ത് വിവാദത്തിലെ സുപ്രധാന ഫയലുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലമാണ് സംസ്ഥാന പ്രൊട്ടോക്കോള്‍ ഓഫീസ്. നയതന്ത്ര പാഴ്‌സലിലൂടെ ഖുറാന്‍ വിതരണത്തിനെത്തിച്ച കേസിലും ഇതേ ഓഫീസും ചില ഓഫീസര്‍മാരും ആരോപണത്തിന്റെ നിഴലിലാണ്. ഈ ഓഫീസിലെ ജോയിന്റ് പ്രോട്ടോക്കാള്‍ ഓഫീസറായ ഷൈന്‍ എ ഖക്കിനോട് അടുത്ത ദിവസം എന്‍ഐഎ ഓഫീസിലെത്താന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിന്റെ പിന്നലെയാണ് തീപിടുത്തമുണ്ടായതെന്നും ശ്രദ്ധേയമാണ്.

പൊതുഭരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നു ഓഫീസിലെ മുഴുവന്‍ ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രണ്ടു ഉദ്യോഗസ്ഥര്‍ ഇന്നു ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതാണ് കൂടുതല്‍ സംശയത്തിന് ഇട നല്‍കിയത്.

തീപിടുത്തത്തില്‍ നശിച്ചത് വിവിഐപി സന്ദര്‍ശനം, വിദേശയാത്രകളുടെ ഫയല്‍, വിഐപികളുടെ യാത്രാ അനുഗമനം തുടങ്ങിയ നിര്‍ണ്ണായക ഫയലുകളെന്നാണ് സൂചന. നയതന്ത്ര പാഴ്‌സലുകള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് നല്‍കിയതടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഫയലുകളും നശിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.

അതിനിടെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എംഎല്‍എമാരെയും പ്രതിപക്ഷ നേതാവിനെയും സെക്രട്ടറിയേറ്റിലേക്ക് കടത്തിവിടാന്‍ പോലീസ് ആദ്യം തയ്യാറായില്ല. പിന്നീട് പ്രതിപക്ഷ നേതാവ് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ അദ്ദേഹത്തെയും എംഎല്‍എമാരെയും കടത്തിവിടുകയായിരുന്നു. നേരത്തെ സ്ഥലത്തെത്തിയ ബിജെപി പ്രസിഡന്റ കെ സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

Advertisment