Advertisment

ഇന്ത്യൻ വിമാന കമ്പനിക്ക് ചിത്രത്തില്‍ ആദ്യമായി ഒരു വനിത സിഇഒ !

New Update

ഡൽഹി: ഇന്ത്യൻ വിമാനകമ്പനിയുടെ തലപ്പത്ത് ചരിത്രത്തിലാദ്യമായി ഒരു വനിത നിയമിതയായി. എയർ ഇന്ത്യയുടെ സഹകമ്പനിയായ അലൈൻസ്​ എയറിന്റെ സിഇഒ ആയി ഹർപ്രീത് എ ഡി സിങ് ആണ് നിയമിതയായത്. അടുത്ത ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഹർപ്രീത് അലൈൻസ് എയറിന്റെ സിഇഒ ആയി തുടരുമെന്ന് എയർ ഇന്ത്യ സിഎംഡി രാജീവ് ബൻസാൽ അറിയിച്ചു.

Advertisment

publive-image

നിലവിൽ ഫ്ലൈറ്റ്​ സേഫ്​റ്റി വിഭാഗത്തിൽ എക്​സിക്യൂട്ടീവ്​ ഡയറക്​ടറാണ്​ ഹപ്രീത്​. സീനിയർ ക്യാപ്​റ്റൻ നിവേദിത ഭാസിന്​ ഫ്ലൈറ്റ്​ സേഫ്​റ്റി എക്​സിക്യൂട്ടീവ്​ ഡയറക്​ടറുടെ ചുമതല നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

1988ലാണ് ഹർപ്രീത് എയർ ഇന്ത്യയിൽ പൈലറ്റായി എത്തിയത്. വനിതാ പൈലറ്റ് അസോസിയേഷന്റെ തലപ്പത്തെത്തിയ ഹർപ്രീത് ആരോഗ്യ കാരണങ്ങളാൽ വിമാനം പറത്താൻ കഴിയാതിരുന്നതോടെ വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിച്ചു.

Advertisment