Advertisment

ഒക്‌ടോബര്‍ ഒന്നു മുതല്‍ രാജ്യത്ത് 5ജി, തുടക്കത്തില്‍ സേവനം 13 നഗരങ്ങളില്‍

author-image
Charlie
Updated On
New Update

publive-image

Advertisment

രാജ്യത്ത് ഒക്ടോബര്‍ ഒന്നു മുതല്‍ 5ജി സേവനം ലഭ്യമാകും. ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനം ലോഞ്ച് ചെയ്യുമെന്ന് ദേശീയ ബ്രോഡ്ബാന്‍ഡ് മിഷന്‍ ട്വീറ്റ് ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാവും 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുക.

മുമ്പ് വന്ന റിപ്പോട്ടുകളനുസരിച്ച് ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13 നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി സേവനം ലഭ്യമാക്കുക.

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗാദാനം.

4ജി-യെക്കാള്‍ 100 മടങ്ങ് വേഗത്തില്‍ വേഗത നല്‍കാന്‍ 5ജി-ക്ക് കഴിയും. അതിനാല്‍ ബഫറിംഗ് ഇല്ലാതെ വീഡിയോകള്‍ കാണാനും വേഗത്തില്‍ ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്യാനും ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ആളുകളെ സഹായിക്കും.

Advertisment