കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ ആറു മക്കളില്‍ അഞ്ചു പേരും മരിച്ചു; നാലു മക്കളും മരിച്ചത് കൊവിഡ് ബാധിച്ച്; ജാര്‍ഖണ്ഡില്‍ 15 ദിവസത്തിനിടയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ !

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ 15 ദിവസത്തിനിടയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് ഒരു കുടുംബത്തിലെ അഞ്ചു പേര്‍. 88-കാരിയായ വൃദ്ധയും ഇവരുടെ നാലു മക്കളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആറു ആണ്‍മക്കളുള്ള വൃദ്ധയുടെ ഒരു മകന്‍ ക്യാന്‍സര്‍ ബാധിച്ചും മരിച്ചിരുന്നു.

വൃദ്ധയ്ക്കാണ് കുടുംബത്തില്‍ ആദ്യം കൊവിഡ് ബാധിച്ചത്. ഒരു വിവാഹച്ചടങ്ങില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ബൊക്കാരോയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജൂണ്‍ നാലിന് മരിച്ചു. ഇവരുടെ സംസ്‌കാരം നടന്ന ശേഷമാണ് ഇവര്‍ കൊവിഡ് പോസിറ്റീവായിരുന്നുവെന്ന് കണ്ടെത്തിയത്.

സംസ്‌കാരച്ചടങ്ങില്‍ നിന്നാണ് ഇവരുടെ ആറു മക്കളില്‍ നാലു പേര്‍ക്ക് കൊവിഡ് ബാധിച്ചത്. ഒരു മകന്‍ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും (റിംസ്), രണ്ട് മക്കള്‍ ധന്‍ബാദിലെ പ്രത്യേക കൊവിഡ് ആശുപത്രിയില്‍ വച്ച് മരിച്ചു. ഒരു മകന്‍ തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ നാലു മക്കള്‍ക്ക് പുറമേ അഞ്ചാമത്തെ മകന്‍ ജംഷഡ്പൂരിലെ ആശുപത്രിയില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ജാര്‍ഖണ്ഡിലെ കൊവിഡ് ബാധിതരുടെ 6195 ആയി. പുതിയതായി 418 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 61 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 2942 പേര്‍ രോഗമുക്തരായി. 3192 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment