കോ​വി​ഡ് വ്യാ​പ​നം; അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​കള്‍ക്കുള്ള നിരോധനം ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി

നാഷണല്‍ ഡസ്ക്
Thursday, November 26, 2020

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച ന​ട​പ​ടി ഇ​ന്ത്യ ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍​ക്കും ച​ര​ക്കു​വി​മാ​ന​ങ്ങ​ള്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മ​ല്ല.

നേ​ര​ത്തെ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള നി​രോ​ധ​നം ന​വം​ബ​ര്‍ 30 വ​രെ നീ​ട്ടി​യി​രു​ന്നു. ഈ ​തീ​യ​തി​യാ​ണ് നി​ല​വി​ല്‍ ഡി​സം​ബ​ര്‍ 31 ലേ​ക്ക് നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ എ​യ​ര്‍ ബ​ബി​ള്‍ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സി​ന് ത​ട​സ​മു​ണ്ടാ​കി​ല്ല. അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബ​ഹ്‌​റി​ന്‍, ബം​ഗ്ലാ​ദേ​ശ്, ഭൂ​ട്ടാ​ന്‍, കാ​ന​ഡ, ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, ഇ​റാ​ക്ക്, ജ​പ്പാ​ന്‍, കെ​നി​യ, മാ​ല​ദ്വീ​പ്, നൈ​ജീ​രി​യ, ഒ​മാ​ന്‍, ഖ​ത്ത​ര്‍, യു​ക്രെ​യ്ന്‍,യു​എ​ഇ, യു​കെ, യു​എ​സ്‌എ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യാ​ണ് എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യു​മാ​യി എ​യ​ര്‍ ബ​ബി​ള്‍ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

×