Advertisment

ഐക്കരനാട് പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

New Update

publive-image

Advertisment

കോലഞ്ചേരി: മഴകനത്തതിനെ തുടര്‍ന്നുള്ള മുന്‍ കരുതലിന്റെ ഭാഗമായി ഐക്കരനാട്

പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കടമറ്റം ഗവണ്‍മെന്റ് എല്‍പി സ്‌ക്കൂളിലാണ്

30 കിടക്കകളുള്ള ക്യാമ്പ് സജ്ജമാക്കിയത്.

publive-image

പെരുവുംമൂഴിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളായ കടമറ്റം, തോന്നിയ്ക്ക എന്നിവടങ്ങളിലാണ് വെള്ളകയറ്റ ഭീക്ഷണി ഉള്ളത്. ഇവിടങ്ങളിലായി 28 കുടുംബങ്ങളുണ്ട്. വരും ദിവസങ്ങളില്‍ മഴ കനത്താല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വരും. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ പഞ്ചായത്ത് ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡീന ദീപക് അറിയിച്ചു.

കടമറ്റത്തെ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പരിശോധിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി

kochi news
Advertisment