Advertisment

കിഴക്കമ്പലം പഴങ്ങനാട് വെള്ളം കയറിയ വീട്ടില്‍ നിന്നും കുടുംബത്തെപഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

New Update

publive-image

Advertisment

കിഴക്കമ്പലം: ശക്തമായ മഴയെ തുടര്‍ന്ന് കിഴക്കമ്പലം പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ്

തുറന്നു. കിഴക്കമ്പലം ദയറാ സ്‌ക്കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്. 40 പേര്‍ക്ക് താമസിക്കാനുള്ള

സൗകര്യമാണ് മുന്‍കരുതല്‍ നടപടിയായി പഞ്ചായത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പഴങ്ങനാട്, കാനാപ്പുറം, മാളിയേക്കമോളം എന്നീ പ്രദേശങ്ങളിലാണ് വെള്ളക്കയറ്റ ഭീക്ഷണി നിലനില്‍ക്കുന്നത്. വീട്ടില്‍ വെള്ളം കയറിയ പഴങ്ങനാട്ടുള്ള കുടുംബത്തെയാണ് ഞായറാഴ്ച

ക്യാമ്പിലേക്ക് മാറ്റിയത്.

publive-image

ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ പഞ്ചായത്ത് സജ്ജമാണെന്ന് പ്രസിഡന്റ് മിനി രതീഷ് അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രായമായവര്‍ക്കും ക്വാറന്റയിനിലുള്ളവര്‍ക്കും പ്രത്യേക ക്യാമ്പ് തുടങ്ങാനും പഞ്ചായത്ത് ആലോചിച്ചുണ്ട്

kochi news
Advertisment