Advertisment

മഴുവന്നൂര്‍ പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

New Update

publive-image

Advertisment

മഴുവന്നൂര്‍: കനത്ത മഴയെ തുടര്‍ന്ന് പഞ്ചായത്തിന്റെ ചില മേഖലകളില്‍ വെള്ളം കയറിയതിനാല്‍ മുന്‍കരുതല്‍ നടപടിയായി മഴുവന്നൂര്‍ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

പഞ്ചായത്തിലെ കടയ്ക്കനാട്, നെല്ലാട്, മഴുവന്നൂര്‍ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിലാണ്

വെള്ളം കയറുന്നത്. ഇനിയും മഴ കനത്താല്‍ ഇവിടുത്തെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള

സൗകര്യങ്ങളാണ് പഞ്ചായത്ത് സജ്ജമാക്കിയിരിക്കുന്നത്.

publive-image

25 കിടക്കകളുള്ള ക്യാമ്പ് കടയ്ക്കനാട് എം ടി എല്‍ പി സ്‌ക്കൂളില്‍ ആരംഭിച്ചു. ഭക്ഷണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ക്യാമ്പിന്റെ ഭാഗമായുണ്ട്.

കടക്കനാട് വാര്‍ഡിലെ ദുരിത ബാധിത മേഖലകള്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി ബൈജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉമ മഹേശ്വരി, വാര്‍ഡ് മെമ്പറും വൈസ് പ്രസിഡന്റുമായ മേഘ

മരിയ ബേബി, ബ്ലോക്ക് മെമ്പര്‍മാരായ ജോണി ടി .ജെ, കെ. സി ജയചന്ദ്രന്‍, സ്വാതിരമ്യ ദേവ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജില്ലി രാജു, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി കെ. ആര്‍., 15)o വാര്‍ഡ് മെമ്പര്‍ നിജ ബൈജു എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

publive-image

തുടര്‍ന്ന് സ്‌കൂള്‍ സന്ദര്‍ശിച് സംഘം മുന്‍കരുതല്‍ എന്ന നിലയില്‍ ദുരിതാശ്വാസ ക്യാമ്പ് എത്രയും പെട്ടന്ന് തുറക്കുവാനുള്ള തീരുമാനം കൈകൊണ്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

60 വയസിനുമുകളിലുള്ളവര്‍ക്കായി ആവശ്യമെങ്കില്‍ എം ആര്‍ എസ് വി സ്‌ക്കുളിലും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി ആവശ്യമെങ്കില്‍ അംഗന്‍വാടികളിലും ക്യാമ്പ് ആരംഭിക്കുമെന്ന് പ്രസിഡന്റ് ബിന്‍സി ബൈജു അറിയിച്ചു.

kochi news
Advertisment