Advertisment

"ഫ്ലൈ വിത്ത് ഇൻകാസ് " പദ്ധതിയുടെ ഭാഗമായി സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ഒരു കുടുംബത്തിലെ മൂന്നു അംഗങ്ങൾക്ക് ടിക്കറ്റുകൾ കൈമാറി

New Update

ഷാർജ: ഇൻകാസ് കേന്ദ്ര കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന "ഫ്ലൈ വിത്ത് ഇൻകാസ് " പദ്ധതിയിലേക്ക് ഇൻകാസ് ഷാർജ തൃശ്ശൂർ ജില്ലാ കമ്മിറ്റി, ടെൽകോൺ ഗ്രൂപ്പ് ഷാർജയുമായി സഹകരിച്ചുകൊണ്ട് നൽകുന്ന 100 ടിക്കറ്റുകളുടെ സംഭരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Advertisment

publive-image

സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകുന്ന പദ്ധതിയാണ് ഫ്ലൈ വിത്ത് ഇൻകാസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആഹ്വാനം ഏറ്റെടുത്തു കൊണ്ടാണ് ഷാർജ ഇൻകാസ്, തൃശ്ശൂർ ജില്ലാ കമ്മിറ്റി 100 ടിക്കറ്റുകൾ നൽകാൻ മുന്നോട്ട് വന്നിട്ടുള്ളത്.

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഭരിച്ച് ടിക്കറ്റുകളിൽ നിന്ന് സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ഒരു കുടുംബത്തിലെ മൂന്നു അംഗങ്ങൾക്ക് ടിക്കറ്റുകൾ കൈമാറി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ. പി. ജോൺസൺ, ഇൻകാസ് കേന്ദ്ര / സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റുകൾ വിതരണം ചെയ്തു.

ഷാർജ ഇൻകാസിൻ്റെ സീനിയർ പ്രവർത്തകൻ എസ്. ഐ.അക്ബർ സ്പോൺസർ ചെയ്ത ടിക്കറ്റുകളാണ് നല്‍കിയത്.

കോവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് ഇൻകാസ് കേന്ദ്ര കമ്മിറ്റി നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിൽ ഒന്നായ ഫ്ലൈ വിത്ത് ഇൻകാസ്, ഇതിനകം 80 സൗജന്യ ടിക്കറ്റുകൾ നല്കിയിട്ടുണ്ട്. അവശതയനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള ടിക്കറ്റു വിതരണവുമായ് ഇൻകാസ് ഇനിയും മുന്നോട്ടു പോകുമെന്ന് കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രൻ വ്യക്തമാക്കി.

ഇതിനകം നടപ്പിലാക്കിയിട്ടുള്ള വിവിധ ജീവകാരുണ്യ പ്രവർത്തങ്ങൾ ജന. സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി വിശദീകരിച്ചു.

ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ. എം. മനാഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

ഷാർജ പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ. എ. റഹീം, IAS ജന. സെക്രട്ടറി അബ്ദുള്ള മല്ലശ്ശേരി, ചന്ദ്രപ്രകാശ് ഇടമന ,വർക്കിംഗ് പ്രസിഡണ്ട് ബിജു എബ്രഹാം, ഷിബിലി, കോഓർഡിനേറ്റർ ഇ. വൈ. സുധീർ,എസ്. ഐ. അക്ബർ, സാം തുടങ്ങിയവർ സംസാരിച്ചു.തൃശ്ശൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാൻ്റി തോമസ് ചടങ്ങിനു നന്ദി അറിയിച്ചു.

fly with incas
Advertisment