Advertisment

സൗദി പ്രവാസത്തിന്‍റെ നാൾവഴികളെക്കുറിച്ചു ഫോക്കസ് ജുബൈൽ ചാപ്റ്റർ വെബിനാർ സംഘടിപ്പിച്ചു.

New Update

ജുബൈല്‍: സൗദി അറേബ്യയുടെ തൊണ്ണൂറാം ദേശീയ ദിനത്തോടനുബന്ധിച്ച് ഫോക്കസ് സൗദി ജുബൈൽ ചാപ്റ്റർ 'സൗദി പ്രവാസം വളർച്ചയുടെ നാൾവഴികൾ' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു.

Advertisment

publive-image

പ്രമുഖ എഴുത്തുകാരനും മിഡിലീസ്റ്റ് ഓൾ ഇന്ത്യ കോൺഗ്രസ് നേതാവുമായ മൻസൂർ പള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. പണ്ട് കാലം മുതൽക്ക് തന്നെ സൗദിയും ഇന്ത്യയും വിശിഷ്യാ കേരളവും തമ്മിൽ നിലനിന്നിരുന്ന ഉഷ്മളമായ ബന്ധത്തെ വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം അനുസ്മരിച്ചു.

അതുപോലെ തന്നെ സൗദിയിലെ പ്രവാസികളായ ആളുകൾ തമ്മിൽ, ജാതിമത രാഷ്ട്രീയ ഭേദമന്യേ നിലനിൽക്കുന്ന സുദൃഢമായ ബന്ധങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. പ്രവാസികൾ തമ്മിൽ രൂപപ്പെട്ടുവന്ന ഇത്തരം ബന്ധങ്ങളെ കുറിച്ച് സാമൂഹ്യ ശാസ്ത്രജ്ഞൻമാർ പഠന വിധേയമാക്കേണ്ടതുണ്ട് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

publive-image

സൗദി പ്രവാസത്തിൽ 40 വർഷത്തിലധികം പരിചയമുള്ള സാമൂഹിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ പ്രമുഖരായ, സലാഹ് കാരാടൻ ജിദ്ദ , കെ വി ഹസ്സൻകോയ സാഹിബ് ദമ്മാം, ബാബു ബായി ജേറൈദ് ജുബൈൽ തുടങ്ങിയവർ തങ്ങളുടെ പ്രവാസാനുഭവങ്ങൾ പങ്കു വെച്ചു .

ഫോക്കസ് ജുബൈൽ ചാപ്റ്റർ സിഇഒ ഷെഫീഖ് സ്വാഗതവും ഇവൻറ് മാനേജർ ഫവാസ് വാൽക്കണ്ടി നന്ദിയും പറഞ്ഞു.സി ഒ ഒ ഷുക്കൂർ മൂസ മോഡറേറ്ററായിരുന്നു. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു

Advertisment