Advertisment

പ്രവാസിയാത്രാ നിബന്ധനകളിൽ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പ്രതിഷേധിച്ചു

New Update

publive-image

Advertisment

കുവൈറ്റ്: കോവിഡ് വ്യാപന നിരക്ക് നന്നേ കുറവായ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കമുള്ള സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വിദേശത്ത് 5000 ലേറെ രൂപ വരുന്ന പിസിആർ ടെസ്റ്റ് നിർബന്ധമാക്കുകയും ജോലി പ്രതിസന്ധിയിൽ ബുദ്ധിമുട്ടി പണം മുടക്കി ചെയ്ത ടെസ്റ്റ് റിസൽട്ട് 72 മണിക്കൂർ കഴിയാതെ നാട്ടിലെത്തുമ്പോൾ വീണ്ടും 1700 രൂപ വരുന്ന മറ്റൊരു ടെസ്റ്റ് ചെയ്യാൻ നിർബന്ധിക്കുന്നത് അനീതിയാണ്. കുട്ടികൾക്ക് പോലും ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണമെന്നത് മറ്റ് രാജ്യങ്ങളിൽ ഒരിടത്തും നിലവിലില്ലാത്ത ഒരു നിയമമാണ്.

കുടുബമായി യാത്ര ചെയ്യുന്നവരും ഇതര രോഗബാധിതരായി യാത്ര ചെയ്യുന്നവരും നാട്ടിലെ വിമാനത്താവളങ്ങൾ കറൻസി ഇല്ലാതെ വരുന്നവർക്കും ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ആരോഗ്യ പരമായ ബുദ്ധിമുട്ടുകളും തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും ഈ വിഷയത്തിൽ സർക്കാരുകൾ മനുഷ്യത്വപരമായി തിരുത്തലുകൾ നടത്തണമെന്നും, വിമാനയാത്ര ചെയ്യേണ്ടിവരുന്ന വിദേശ പ്രവാസികൾക്ക് താൽപര്യമുള്ളവർക്ക് കോവിഡ് വാക്സിൻ എടുക്കുവാൻ മുൻഗണന നൽകണമെന്നും കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

തൊഴിൽ നഷ്ടപ്പെട്ടും കുടുംബങ്ങളെ കാണാനായും, ചികിത്സകൾക്കായും വരുന്ന രാജ്യത്തെ പ്രവാസികളോട് കാണിക്കുന്ന ഇത്തരം നടപടികൾ ക്രൂരതയാണെന്നും ഇതവസാനിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്നും ഫോക്ക് ആവശ്യപ്പെട്ടു.

 

kuwait news
Advertisment