/sathyam/media/media_files/2026/01/02/beatroot-milk-shake-2026-01-02-18-13-39.jpg)
വേന​ൽ​ക്കാ​ല​ത്ത് ശ​രീ​ര​ത്തി​നു കു​ളി​ർ​മ​യും ഉന്മേഷ​വും ത​രു​ന്ന ചി​ല പാ​നീ​യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാം.
പ​ച്ച മാ​ങ്ങ സ്ക്വാ​ഷ്
ചേ​രു​വ​ക​ൾ
പ​ച്ച​മാ​ങ്ങ - ഒ​രു കി​ലോ
പ​ഞ്ച​സാ​ര - ഒ​ന്ന​ര കി​ലോ
സി​ട്രി​ക് ആ​സി​ഡ് - 3/4 ടീ​സ്പൂ​ണ്‍
പൊ​ട്ടാ​സ്യം മെ​റ്റാ സ​ൾ​ഫൈ​റ്റ് - 1/4 ടീ​സ്പൂ​ണി​ന്‍റെ പ​കു​തി
സോ​ഡി​യം ബൈ ​സ​ൾ​ഫൈ​റ്റ് - 1/4 ടീ​സ്പൂ​ണി​ന്‍റെ 1/4 ഭാ​ഗം
പ​ച്ച ഫു​ഡ് ക​ള​ർ - 1/4 ടീ​സ്പൂ​ണ്‍.
ത​യാ​റാ​ക്കു​ന്ന വി​ധം
ചെ​റു​താ​യി തൊ​ലി​യോ​ടെ മാ​ങ്ങ മു​റി​ച്ചെ​ടു​ക്കു​ക. അ​രി​ച്ചെ​ടു​ക്കാ​ൻ പാ​ക​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് മി​ക്സി​യി​ൽ അ​ര​ച്ചെ​ടു​ക്കു​ക. അ​രി​പ്പ​യി​ൽ അ​രി​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് പ​ഞ്ച​സാ​ര ചേ​ർ​ത്ത് 10 മി​നി​റ്റ് തി​ള​പ്പി​ക്കു​ക. മു​ക​ളി​ൽ പൊ​ങ്ങി വ​ന്ന പ​ത്ര സ്പൂ​ണ്‍​കൊ​ണ്ട് കോ​രി ക​ള​യു​ക. തി​ള​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ സി​ട്രി​ക് ആ​സി​ഡും ചേ​ർ​ത്ത് വീ​ണ്ടും 10 മി​നി​റ്റ് തി​ള​പ്പി​ക്കു​ക. ഇ​തി​ൽ നി​ന്ന് 1/2 ക​പ്പ് സി​റ​പ്പ് ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് എ​ടു​ത്ത് അ​തി​ലേ​ക്ക് പൊ​ട്ടാ​സ്യം മെ​റ്റാ സ​ൾ​ഫൈ​റ്റും സോ​ഡി​യം ബൈ ​സ​ൾ​ഫൈ​റ്റും ചേ​ർ​ത്ത് ഇ​ള​ക്കി യോ​ജി​പ്പി​ച്ച ശേ​ഷം തി​ള​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സി​റ​പ്പി​ൽ ഒ​ഴി​ക്കു​ക. ഇ​തി​ലേ​ക്ക് പ​ച്ച ഫു​ഡ് ക​ള​റും ചേ​ർ​ത്ത് വീ​ണ്ടും അ​ഞ്ച് മി​നി​റ്റ് തി​ള​പ്പി​ച്ച് കു​റു​കി തു​ട​ങ്ങു​ന്പോ​ൾ അ​ടു​പ്പി​ൽ നി​ന്നും മാ​റ്റു​ക. ചൂ​ടാ​റി​യ​തി​ന് ശേ​ഷം എ​യ​ർ​ടൈ​റ്റ് ബോ​ട്ടി​ലി​ൽ സൂ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.
ബീ​റ്റ് റൂ​ട്ട് മി​ൽ​ക്ക് ഷേ​യ്ക്ക്
ചേ​രു​വ​ക​ൾ
ബീ​റ്റ്റൂ​ട്ട് വേ​വി​ച്ച​ത് അ​ര​ക്ക​പ്പ്
ത​ണു​ത്ത പാ​ൽ ഒ​രു ക​പ്പ്
പ​ഞ്ച​സാ​ര ആ​വ​ശ്യ​ത്തി​ന്.
ത​യാ​റാ​ക്കു​ന്ന വി​ധം
ബീ​റ്റ്റൂ​ട്ടും പാ​ലും മി​ക്സി​യി​ൽ അ​ടി​ച്ചെ​ടു​ക്കു​ക. ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര​യും ചേ​ർ​ക്കു​ക. ബീ​റ്റ്റൂ​ട്ട് മി​ൽ​ക്ക് ഷേ​ക്ക് ത​യാ​ർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us