Advertisment

ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിക്കു ചുംബനം, 'ലൈവാ'യി കണ്ടു ഭാര്യ

New Update

ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ഗ്യാലറിയില്‍ നടന്ന ഒരു 'ഉമ്മ'യാണ് ഇപ്പോള്‍ നവമാധ്യങ്ങളില്‍ ചിരിപടര്‍ത്തുന്നത്. ഇക്വഡോറില്‍ നടന്ന ബാഴ്‌സലോണ എസ്.സിയും ഡെല്‍ഫിനും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

Advertisment

publive-image

കാമുകിയുമായി ഡേറ്റിങ്ങിലായിരുന്ന ഡേവി ഫുട്‌ബോള്‍ മത്സരം കാണാനെത്തുകയായിരുന്നു. ആയിരക്കണക്കിന് ആരാധകര്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ഫുട്‌ബോള്‍ ഗ്യാലറിയിലെ ഒരു ഭാഗത്ത് ഇരിപ്പിടം കണ്ടെത്തിയ ഡേവി മത്സരം പുരോഗമിക്കവെ കാമുകിയെ ചേര്‍ത്തുപിടിച്ച് ഒരു ചുംബനവും നല്‍കി. എന്നാല്‍ പണി കിട്ടി എന്നറിഞ്ഞത് പിന്നീടാണ്.

ചുംബനത്തിനിടെയാണ് ഡേവിയും കാമുകിയും അക്കാര്യം ശ്രദ്ധിച്ചത്. തങ്ങളുടെ ചുംബനരംഗം ലൈവായി ക്യാമറ ഒപ്പിയെടുക്കുകയായിരുന്നു. ഇത് ഗ്യാലറിയിലെ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇത് മനസിലാക്കിയ ഉടനേ ഡേവി ഉടനെ കാമുകിയെ വിട്ട് മാറി ഇരിക്കുകയും ചെയ്തു. എന്തോ ഒരു കുറ്റബോധത്തിലെന്ന പോലെ അയാള്‍ ആകെ അസ്വസ്ഥനാകുന്നതും ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.

ചുംബനത്തിനിടെ തിരിഞ്ഞിരുന്ന് ഡേവി വേവലാതിപ്പെട്ടത് എന്തിനെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ട ഏവരുടെയും സംശയം. എന്നാല്‍, കാര്യം മറ്റൊന്നുമായിരുന്നില്ല. ചുംബനദൃശ്യങ്ങള്‍ വീട്ടിലിരുന്ന് ലൈവായി ഡേവിയുടെ ഭാര്യയും കണ്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ ഭാര്യ പിണങ്ങിപ്പോയതായും ഡേവി ഭാര്യയോട് മാപ്പ് പറഞ്ഞ് തിരികെ വിളിച്ചതായും വാര്‍ത്തകളുണ്ട്.

ഇതെല്ലാം കഴിഞ്ഞിട്ടും നവമാധ്യമങ്ങള്‍ ഈ വിഷയം വിട്ടിട്ടില്ല. രസകരവും ചിരിപടര്‍ത്തുന്നതുമായ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലാകെ നടക്കുന്നത്. ഇതൊക്കെ ഇത്ര വലിയ വിഷയമാണോ എന്ന തരത്തില്‍ ഒരു ഭാഗത്ത് ചര്‍ച്ച നടക്കുമ്പോള്‍ ചതി കാണിക്കുന്നവര്‍ക്ക് ഇങ്ങനെ തന്നെ വേണം എന്ന നിലയിലാണ് മറുവിഭാഗം പറയുന്നത്.

lover Gallery foot ball kiss match
Advertisment