ഒടുവില്‍ അര്‍ജന്റീനിയന്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഒടുവില്‍ ഒരു സീനിയര്‍ ഫുട്ബോള്‍ കിരീടം മറഡോണയുടെയും മെസ്സിയുടെയും നാട്ടുകാര്‍ക്ക് സ്വന്തം. എല്ലാ ടൂര്‍ണമെന്റുകളിലും നോക്കൗട്ട് ഘട്ടത്തിലെത്തി പതിവുപോലെ കലമുടയ്ക്കുന്ന അര്‍ജന്റീനയുടെ ശൈലി ഇനി പഴയ കഥയാകും.
/sathyam/media/post_attachments/NS2KpnD2PSrlVm2mFS78.jpg)
ഇന്നു പുര്‍ച്ചെ നടന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്. ഇതിനു മുമ്പ് 1993-ലായിരുന്നു ടീമിന്റെ കിരീട നേട്ടം. 2004, 2007 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയെങ്കിലും ചിരവൈരികളായ ബ്രസീലിന്റെ മുന്നില്‍ തോറ്റ് മടങ്ങാനായിരുന്നു അര്‍ജന്റീനയുടെ വിധി.
പിന്നാലെ 2015, 2016 വര്‍ഷങ്ങളിലും ഫൈനലിലെത്തിയെങ്കിലും രണ്ടു തവണയും ചിലിയോട് തോറ്റു. എന്നാല്‍ ഇത്തവണ ആ പതിവാണ് മെസ്സിയും സംഘവും തീര്‍ത്തത്. അതും ചിരകാലവൈരികളായ ബ്രസീലിന അവരുടെ മണ്ണില്‍ തോല്‍പ്പിച്ച് കിരീട നേട്ടം.
ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലിനു ചേര്‍ന്ന കളിയൊന്നുമായിരുന്നില്ല ഇരു ടീമും നടത്തിയത്. എങ്കിലും ലഭിച്ച അവസരം ഏയ്ഞ്ചല്‍ ഡി മരിയ മുതലാക്കിയപ്പോള്‍ അത് അര്‍ജന്റീനയ്ക്ക് ലഭിച്ച ഭാഗ്യമായി. പിന്നീടങ്ങോട്ട് ബ്രസീലിന്റെ കടുത്ത മുന്നേറ്റങ്ങള്‍ തടഞ്ഞ അര്‍ജന്റീന പ്രതിരോധവും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും ചേര്‍ന്ന് തടയുകായിരുന്നു.
കളിയിലുടനീളം പരുക്കന്‍ രീതിയായിരുന്നു ഇരു ടീമും നടത്തിയത്. ഒന്‍പതു മഞ്ഞക്കാര്‍ഡുകളാണ് മത്സരത്തില്‍ റഫറി പുറത്തെടുത്തത്. 21ആം മിനിറ്റില്‍ നേടിയ ഒരു ഗോളിന്റെ ആധിപത്യം തുടരാനായിരുന്നു അര്‍ജന്റീന ശ്രമിച്ചതെങ്കില്‍ ഗോള്‍ മടക്കാനുള്ള നീക്കം മാത്രമായി ബ്രസീലിന്റെ ശ്രമവും. ഒടുവില്‍ മുഴുവന്‍ സമയവും പിന്നിട്ട് അഞ്ച് മിനിറ്റിന്റെ അധിക സമയവും തീര്‍ന്ന് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോഴും സ്‌കോര്‍ ബോര്‍ഡ് മാറിയില്ല
സാക്ഷാല്‍ മറഡോണയ്ക്ക് സാധിക്കാനാവാത്തത് മെസിക്ക് കഴിഞ്ഞു !