Advertisment

ഫോര്‍ഡ് മാവെറിക് പിക്കപ്പ് അവതരിപ്പിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിൽ ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മാവെറിക് പിക്കപ്പ് ട്രക്കിനെ അവതരിപ്പിച്ചു. 21,490ഡോളര്‍ ആണ് വാഹനത്തിന്‍റെ വിലയെന്ന് കാര്‍ ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഏകദേശം 15.66 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും.

Advertisment

publive-image

ഫോര്‍ഡ് ബ്രോങ്കോ സ്‌പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള മോഡൽ ഒരു യൂണിബോഡി നിർമ്മാണമാണ്. ഒരു ഹൈബ്രിഡ് പവർട്രെയിൻ സ്റ്റാൻഡേർഡായി വാഹനത്തില്‍ ഉണ്ട്. കോംപാക്ട് ഫോർഡ് മാവെറിക് ബ്രാൻഡിന്റെ വിശാലമായ പിക്കപ്പ് ട്രക്കുകൾ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. പുറത്ത്, ഹെക്സഗണൽ ആകൃതിയിലുള്ള ഇൻസേർട്ടുകളടങ്ങുന്ന ബ്ലാക്ക് ഗ്രില്ലും C ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ഇരട്ട ക്രോം സ്ട്രിപ്പുകളും ബ്ലൂ ഓവൽ ബാഡ്‍ജും കണക്ട് ചെയ്‌തിരിക്കുന്ന ആമ്പർ ലൈറ്റിംഗ് ക്ലസ്റ്ററിനൊപ്പം ഒരു അപ്പറൈറ്റ് ഫ്രണ്ട് ഫാസിയ വാഹനത്തിന് ലഭിക്കുന്നു.

ലോവർ സെൻ‌ട്രൽ എയർ ഇൻ‌ലെറ്റിനുപുറമെ, വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ, വൃത്തിയുള്ള സൈഡ് പ്രൊഫൈൽ, റാക്ക്ഡ് ഫ്രണ്ട് വിൻഡ്ഷീൽഡ്, മസ്കുലാർ ബോണറ്റ് എന്നിവ ഫോർഡ് മാവെറിക്കിലുണ്ട്. എൻട്രി ലെവൽ ഫോർഡ് മാവെറിക്കിന് 2.5 ലിറ്റർ ഇൻലൈൻ നാല് സിലിണ്ടർ ഹൈബ്രിഡ് എഞ്ചിനിൽ നിന്നാണ് പവർ ലഭിക്കുന്നത്, ഇത് 191 bhp കരുത്തും 210 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. വാഹനം ഈ

വർഷാവസാനം അമേരിക്കയിലെ ഡീലർഷിപ്പുകളിൽ എത്തും.

ford maverik
Advertisment