മുംബൈയിൽ നാലുനില കെട്ടിടത്തിന്റെ ഒരു ഭാ​ഗം തകർന്നു വീണു ,ആളപായമില്ല

ന്യൂസ് ബ്യൂറോ, മുംബൈ
Friday, September 20, 2019

മുംബൈ: മുംബൈയിൽ നാലുനില കെട്ടിടത്തിന്റെ ഒരു ഭാ​ഗം തകർന്നുവീണു. ലോക്മാന്യ തിലക് റോഡിന് സമീപമുള്ള കെട്ടിടമാണ് തകർന്ന് വീണത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.

കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്നും നേരത്തെ തന്നെ ആളുകൾ ഒഴിഞ്ഞ് പോയതിനാൽ വൻ ദുരന്തം ഒഴിവായതായും അധികൃതർ പറഞ്ഞു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. ഈമാസം പത്തിന് ഇതേസ്ഥലത്ത് മറ്റൊരു കെട്ടിടത്തിന്റെ ഒരു ഭാ​ഗം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

×