Advertisment

ഫാദര്‍ ഇഗ്നേഷ്യസ് കുന്നുംപുറം റോമിലെ 'തെരേസിയാനും' പൊന്തിഫിക്കല്‍ ദൈവശാസ്ത്ര ഫാക്കല്‍റ്റിയുടെയും ആത്മീയ വിദ്യാപീഠത്തിന്‍റെയും സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു

New Update

publive-image

Advertisment

റോമിലെ 'തെരേസിയാനും' പൊന്തിഫിക്കല്‍ ദൈവശാസ്ത്ര ഫാക്കല്‍റ്റിയുടെയും ആത്മീയ വിദ്യാപീഠത്തിന്‍റെയും സെക്രട്ടറി ജനറല്‍ ആയി ഫാദര്‍ ഇഗ്നേഷ്യസ് കുന്നുംപുറം ഓ.സി.ഡി തെരഞ്ഞെടുക്കപ്പെട്ടു.

തെരേസിയാനും ദൈവശാസ്ത്ര ആത്മീയ സ്ഥാപനങ്ങളുടെ അക്കാഡമിക് കൗണ്‍സിലിന്‍റെ തിരഞ്ഞെടുപ്പ് ആഗോള കര്‍മ്മലീത്ത സഭയുടെ സുപ്പീരിയര്‍ ജനറലും ഫാക്കല്‍റ്റിയുടെ ഗ്രാന്‍റ് കൗണ്‍സിലറുമായ ഫാദര്‍ സേവ്യര്‍ കനീസ്ട്രോ അംഗീകരിച്ചതോടെയാണ് നവംബര്‍ 5-ന് നിയമനം നടന്നത്.

ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ്  ബിരുദധാരിയായ ഫാദര്‍ ഇഗ്നേഷ്യസ് കുന്നുംപുറം കര്‍മ്മലീത്ത സന്ന്യാസ സമൂഹത്തിന്‍റെ കേരളത്തിലെ മലബാര്‍ പ്രോവിന്‍സ് അംഗവും തൊടുപുഴ നെയ്യാശ്ശേരി സ്വദേശിയുമാണ്.

തെരേസിയാനും പൊന്തിഫിക്കല്‍ ഫാക്കല്‍റ്റിയുടെ ബൈബിള്‍ വിജ്ഞാനീയ വിഭാഗത്തില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിക്കവെയാണ് സെക്രട്ടറി ജനറലായുള്ള നിയമനമുണ്ടായത്.

ഭാഷാപണ്ഡിതനും പ്രഭാഷകനുംഹീബ്രൂ, ഗ്രീക്ക്, സുറിയാനി, ലാറ്റിന്‍, അറമായ, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പാണ്ഡിത്യമുള്ള ഫാദര്‍ കുന്നുംപുറം ഇന്ത്യയിലെ വിവിധ ദൈവശാസ്ത്ര കേന്ദ്രങ്ങളിലും സെമിനാരികളിലും അദ്ധ്യാപകനാണ്.

അജപാലന മേഖലയില്‍ കേരളത്തിലെ “ജീസസ് യൂത്ത്” അല്‍മായ പ്രസ്ഥാനവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാദര്‍ ഇഗ്നേഷ്യസ് മലയാളം, ഇംഗ്ലിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ യുവജനങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കും സന്ന്യസ്തര്‍ക്കുമായി ധ്യാനങ്ങള്‍ നടത്താറുണ്ട്. വചനാധിഷ്ഠിതമായ നിരവധി  ഗാനങ്ങളുടെ രചയിതാവുമാണ് ഫാദര്‍ ഇഗ്നേഷ്യസ് കുന്നുംപുറം.

rom
Advertisment