Advertisment

ന്യൂസിലാൻഡ് വെടിവെപ്പ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം.   

New Update
ദമ്മാം: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ജുമുഅ നമസ്ക്കാരത്തിനെത്തിയ വിശ്വാസികളെ വംശീയ വിദ്വേഷം കൊണ്ട്  വലതുപക്ഷ തീവ്രവാദികൾ വെടിവെച്ചു കൊന്ന വാർത്ത മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ടൊയോട്ട ഏരിയ പ്രസിഡന്റ് ഖാലിദ് ബാഖവി അഭിപ്രായപ്പെട്ടു.  ഫ്രട്ടേണിറ്റി ഫോറം ടൊയോട്ട ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
publive-image
സെപ്റ്റംബർ 11 ഭീകരാക്രമണത്തെത്തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിൽ പടിഞ്ഞാറൻ സാമ്രാജ്യത്വ ശക്തികൾ ആസൂത്രിതമായി പടച്ചുവിട്ട ഇസ്‌ലാമോഫോ ബിയയുടെ തുടർച്ചയാണ് ന്യൂസിലൻഡിലെ മുസ്ലിം വിശ്വാസികൾക്ക് നേരെ നടന്ന വെടിവെപ്പും,  വർധിച്ചുവരുന്ന ഇസ്‌ലാം ഭീതിയും. ഇതിനെതിരെ ആഗോളതലത്തിലുള്ള ഐക്യം അനിവാര്യമാണു.
ന്യൂസിലൻഡിലെ കൂട്ടക്കൊലയെ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബാംഗ ങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ശിൽപശാലയിൽ ആശംസയർപ്പിച്ചു സംസാരിച്ച  ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് ഹംസക്കോയ പൊന്നാനി പറഞ്ഞു.
ന്യൂസിലൻഡിലെ ഭരണഘൂടം ക്രിസ്ത്യൻ തീവ്രവാദിക്കെതിരെ എടുത്ത ധീരമായ നിലപാടും അവിടുത്തെ മുസ്ലിം ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന കരുതലും പ്രശംസനീയ മാണു. ഇത് ഇന്ത്യൻ ഫാഷിസ്റ്റ് ഭരണഘൂടങ്ങൾക്ക് മാത്രികയാക്കാവുന്നതാണെന്നും ശില്പശാല  അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി ഫോറം ടൊയോട്ട ഏരിയ സെക്രട്ടറി യൂനുസ് വട്ടംകുളം, സിദ്ദിഖ് പട്ടാമ്പി  ഷംസു നിലമ്പൂർ, അൻഷാദ് പാണാവള്ളി, ഷജീർ മുഹമ്മദ്  സംസാരിച്ചു
Advertisment