unused
ബികോമിന് പഠിച്ചു തോറ്റ എസ്.എഫ്.ഐ നേതാവ് വ്യാജ സർട്ടിഫിക്കറ്റുമായി അതേ കോളേജിൽ എംകോമിന് ചേർന്നത് രാജ്യവ്യാപകമായി ഉന്നയിക്കാൻ ഗവർണർ. വൈസ്ചാൻസലറെ രാജ്ഭവനിൽ വിളിച്ചുവരുത്തി വിവരങ്ങൾ തേടി. നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ടാണ് എസ്എഫ്ഐ മെമ്പർഷിപ്പെന്നും സംസ്ഥാന സർക്കാർ വരും തലമുറയുടെ ഭാവി വച്ച് കളിക്കുന്നെന്നും രൂക്ഷവിമർശനം. ഉന്നതവിദ്യാഭ്യാസത്തിൽ വീണ്ടും സർക്കാർ- ഗവർണർ പോര്
വലതുകാൽ മുട്ടിൽ ഓപ്പറേഷൻ നടത്തണം. ഫിസിയോ തെറാപ്പിയടക്കം തുടർ ചികിത്സയും വേണം. മൂന്നുമാസത്തെ ഇടക്കാല ജാമ്യം തേടി മുൻ സർക്കാരിലെ സർവാധികാരിയായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഹൈക്കോടതിയിൽ. വാദം കേൾക്കാതെ പിന്മാറി ജഡ്ജി. പിന്മാറ്റം കാരണവും പറയാതെ. ശിവശങ്കർ രണ്ടാം അറസ്റ്റിൽ നാലുമാസമായി ജയിലിൽ
പോക്സോ കേസിലെ ആരോപണം ചീറ്റിപ്പോയെങ്കിലും സുധാകരനെ തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച്. മോൻസണെ ജയിലിൽ ചോദ്യം ചെയ്ത് തെളിവുണ്ടാക്കുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാലുടൻ അറസ്റ്റിന് നീക്കം. സുധാകരൻ എത്തിയതിനും പണം കൈപ്പറ്റുന്നതിനും സാക്ഷിയുണ്ടെന്ന് ക്രൈംബ്രാഞ്ച്.
വ്യാജനിൽ കുരുങ്ങി എസ്എഫ്ഐ! ആദ്യം കാട്ടക്കടയിലെ ആൾമാറാട്ടം, പിന്നീട് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് ഒപ്പിച്ച് എംകോം പ്രവേശനം. എല്ലാം എസ്എഫ്ഐക്കാർ തന്നെ! ഇതിനെല്ലാം മറുപടി പറയേണ്ട എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാകട്ടെ എഴുതാത്ത പരീക്ഷ ജയിച്ച മാർക്ക് വിവാദത്തിലും. ഇത് എസ്എഫ്ഐയിലെ ജീര്‍ണതയോ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
മരുന്നുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ല. ഗുണമേന്മയില്ലാത്ത മരുന്നിന്റെ ഉപയോഗംമൂലം ലോകത്തുണ്ടായത് 200ലേറെ മരണങ്ങൾ. ലോകത്തിന്റെ ഫാർമസിയെന്ന ബഹുമതി ഇന്ത്യ നിലനിർത്തും. വ്യാജ മരുന്നുകൾ കാരണം ഇനി മരണങ്ങൾ ഉണ്ടാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉറപ്പ്