Advertisment

കോവിഡ് പ്രതിസന്ധിയിൽ നെൽകൃഷിയുമായി 'ഫ്യൂജിഗംഗ' കർഷകർക്ക് ഉണർത്തുപാട്ടായി...

New Update

publive-image

Advertisment

ഫ്യുജിഗംഗയുടെ നേതൃത്വത്തിൽ നെടിയശാലയിൽ ആരംഭിച്ച നെൽകൃഷിയുടെ നിലം ഒരുക്കൽ ഉത്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നു

തൊടുപുഴ: നെൽകൃഷി അന്യം നിന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നെൽകൃഷി സംരക്ഷിക്കാനും നെൽകൃഷിയുടെ പ്രാധാന്യം സമൂഹത്തെ അറിയിക്കാനുമായി തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയായ ഫ്യൂജിഗംഗയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ നെല്പാടത്തേയ്ക്കിറങ്ങിയത് കർഷകർക്കു ഉണർത്തുപാട്ടായി.

പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ നെടിയശാലയ്ക്കു സമീപമുള്ള ചെള്ളള്ള് പാടശേഖരമാണ് നെൽകൃഷിയുടെ പ്രാധാന്യം വിളിച്ചുകൊണ്ട് തൊടുപുഴയിലെ സാംസ്ക്കാരിക സംഘടനയായ ഫ്യൂജിഗംഗയുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്.

രണ്ടേക്കറോളം പാടശേഖരം മൂന്ന് കര്‍ഷകരില്‍നിന്നും കൃഷിയ്ക്കായി ഏറ്റെടുത്താണ് നെൽകൃഷി നടത്തുന്നത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ളവർ, കർഷകർ, ഉദ്യോഗസ്ഥർ, ബിസിനസുകാർ, മാധ്യമ പ്രവർത്തകർ, കായിക താരങ്ങൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരെയാണ് നെൽകൃഷിയ്ക്കായി ഫ്യൂജിഗംഗ ഒരുമിപ്പിച്ചിരിക്കുന്നത്.

കൃഷി പണികൾ ഫ്യൂജിഗംഗ പ്രവർത്തകർ തന്നെയാണ് ചെയ്യുന്നത്. രാവിലെ 7.30 ന് പാടശേഖരത്തിൽ ഒത്തുകൂടി ആരംഭിച്ച ജോലികൾ ഉച്ച കഴിഞ്ഞും തുടർന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിൽ നിന്നുമുള്ളവരിൽ ആദ്യമായി നെൽപാടത്ത് ഇറങ്ങിയവരും ഉണ്ടായിരുന്നു.

എങ്കിലും അവരവർക്കാവുന്ന തരത്തിലുള്ള ജോലികൾ ചെയ്തു കൊണ്ട് ഓരോരുത്തരും ജോലികളിൽ പങ്കാളികളായി. രാവിലെ മുതൽ പെയ്ത മഴയെ പോലും വകവയ്ക്കാതെയാണ് ഓരോരുത്തരും ജോലികൾ ചെയ്തത്.

നെടിയശാല പാടശേഖരത്തിൽ ഫ്യൂജിഗംഗയുടെ നെൽകൃഷിയുടെ നെൽവയൽ ഒരുക്കൽ ജോലികൾ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉൽഘാടനം ചെയ്തു. സമൂഹത്തിൽ വിവിധ രംഗങ്ങളിൽ ഉള്ളവർ ഒത്തുചേർന്നു നടത്തുന്ന ഈ പ്രവർത്തനം ആഹാരത്തിനുള്ളത് അവനവൻ തന്നെ കണ്ടെത്തിക്കൊണ്ടിരുന്ന പഴയ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കാണെന്നു ചെയർമാൻ പറഞ്ഞു.

ആളുകൾ നെൽപാടം നികത്തുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും ശ്രമം നടത്തുന്ന ഈ കാലത്ത് ഫ്യൂജിഗംഗയുടെ ഈ പരിശ്രമം പ്രതീക്ഷ നൽകുന്നതാണന്നും മണ്ണിനെയും കൃഷിയെയും സ്നേഹിച്ചാൽ അത് നാടിനു ഐശ്വര്യവും മനസിന്‌ സന്തോഷവും പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്യൂജി ഗംഗ പ്രസിഡന്റ് എം.ഡി ദിലീപ് അധ്യക്ഷതെ വഹിച്ചു. നെൽകൃഷിയുടെ മുഖ്യ കോ. ഓർഡിനേറ്ററും ഫ്യൂജിഗംഗ സെക്രട്ടറി എക്സൈസ് സി.ഐ സി.കെ സുനിൽരാജ്, സന്തോഷ് അറയ്ക്കൽ, പ്രിൻസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

സന്തോഷ് ട്രോഫി ഫുട്‌ബോൾ താരം പി.എ. സലിംകുട്ടി, അഡ്വ. എസ്.സത്യൻ, ഏഞ്ചൽ അടിമാലി, വി.എസ്.എം നസീർ, കെ എൻ രഘു, സാബു നെയ്യശേരി, സി.ബി ഹരികൃഷ്ണൻ, സുരേഷ് സി.പി, മോഹനൻ, വിനോദ് കെ.ആർ, പി.എൻ. രഘുനാഥ്, എൻ.പി. രമേശ് കുമാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Advertisment