New Update
കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.ഇന്ന് രാവിലെ 9.30തോട് കൂടിയായിരുന്നു ഉദ്ഘാടനം.ഉദ്ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിജി സുധാകരന്‍.
Advertisment
പാലം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് പാലം തുറന്നതിന് പിന്നില്‍. കൊച്ചിയുടെ അതോറിറ്റി ജനപ്രതിനിധികളാണെന്നും നാല് പേര്‍ അര്‍ധരാത്രിയില്‍ തീരുമാനമെടുത്ത് കോമാളിത്തരം കാണിക്കരുതെന്നും ജി സുധാകരന്‍.
ധൃതിപിടിക്കേണ്ട കാര്യമില്ലെന്നും വേല വേലായുധനോട് വേണ്ടെന്നും മന്ത്രി. പാലത്തില്‍ ലോറി കയറിയാല്‍ മെട്രോയില്‍ തട്ടുമെന്ന് പറയുന്നവര്‍ കൊഞ്ഞാണന്മാരാണെന്നും സുധാകരന്‍ പരിഹസിച്ചു.