Advertisment

ജി ടെക് സിഎംഡി മഹറൂഫ് മണലൊടിക്ക് വിവിധ സംഘടനകൾ സ്വീകരണം നൽകി

New Update

publive-image

Advertisment

കോഴിക്കോട്: ഐടി പഠനരംഗത്ത് മികച്ച സേവനം നൽകി 20 വർഷം പൂർത്തിയാക്കിയ ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ ചെയർമാനും, മാനേജിങ് ഡയറക്ടറുമായ മഹറൂഫ് മണലൊടിക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ സംയുക്തമായി സ്വീകരണം നൽകി.

കൗൺസിൽ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ഷെവലിയാർ സി. ഇ.ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. മലബാറിനെ പൊതുവെയും, കോഴിക്കോടിനെ പ്രത്യേകിച്ചും സർക്കാരുകൾ അവഗണിക്കുമ്പോൾ 100% ജോലി ലഭിക്കുന്ന കോഴ്സുകളുടെ ആദ്യ സെന്റർ ഓഫ് എക്സലൻസ് കോഴിക്കോടാണ് പ്രവർത്തനം ആരംഭിക്കുക എന്ന് പ്രഖ്യാപിച്ച ജി-ടെക് സിഎംഡി മഹറൂഫ് മണലൊടിയെ അധ്യക്ഷ പ്രസംഗത്തിൽ മലബാറുകാർക്ക് വേണ്ടി അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.

20 വർഷത്തിനുള്ളിൽ അന്തർദേശീയതലത്തിൽ 18 ലക്ഷം വിദ്യാർത്ഥികൾക്ക് ഐടി പഠനം നൽകിയതും കോവിഡ് കാലത്തെ പഠനം ഓൺലൈൻ ആക്കി വെർച്ചൽ സർവ്വകലാശാല സ്ഥാപിച്ച് 200 കോഴ്സുകൾ തുടങ്ങി നിരവധി കുട്ടികൾക്ക് പരിശീലനം നൽകിയതും ജി ടെക്കിനു മാത്രമല്ല കോഴിക്കോട് നിന്ന് ആരംഭിച്ച ഈ സ്ഥാപനം ലോകത്തിനുതന്നെ മാതൃകയായത് കോഴിക്കോട്കാർക്കും മലബാറുകാർക്കും അഭിമാനിക്കാവുന്ന നേട്ടം ആണെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാധികാരി ഡോക്ടർ എ. വി അനൂപ് ഓൺലൈനായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു. ജി ടെക് ശൃംഖലയുടെ നേതൃത്വം വഹിക്കുന്ന തിരക്കിനിടയിലും മഹറൂഫ് കലാകായിക, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകപരമായി പ്രവർത്തിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്ന് വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ കൂടിയായ ഡോക്ടർ എ.വി.അനൂപ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

2021 റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട് ഒരു സ്നേഹവീട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വേൾഡ് മലയാളി കൗൺസിലിന്റെ മലബാർ പ്രോവിൻസ് ചെയർമാനും, സഹപ്രവർത്തകരും നൽകിയത് മാതൃകയായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് ഷെവലിയർ സി. ഇ.ചാക്കുണ്ണി അദ്ദേഹത്തിന് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, അഡ്വക്കറ്റ് എം.കെ അയ്യപ്പൻ, എം വി കുഞ്ഞാമു (മലബാർ ഡെവലപ്മെന്റ് കൗൺസിൽ). സി. സി.മനോജ്, ജിയോ ജോബ് (ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ) സൺഷൈൻ ഷൊർണൂർ, എം.വി മാധവൻ (കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ) പി.ഐ.അജയൻ (ഉപഭോക്തൃ വിദ്യാഭ്യാസ സമിതി) കുന്നോത്ത് അബൂബക്കർ, ജോഷി പോൾ (ഡിസ്ട്രിക്ട് മർച്ചന്റെ അസോസിയേഷൻ) ബോണി ഓസ്റ്റിൻ (മലയാളചലച്ചിത്ര കാണികൾ) ശ്രീകല മോഹൻ (അഖിലേന്ത്യ ആയുർവേദിക് സോപ്പ് നിർമ്മാണ അസോസിയേഷൻ) എം.ഇ. അഷ്റഫ്, എം.എൻ. ഉല്ലാസൻ (സിറ്റി മർച്ചൻ അസോസിയേഷൻ) എന്നിവർ പങ്കെടുത്തു.

മലബാറിന്റെ വികസനത്തിന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ പ്രവർത്തനം അദ്ദേഹം താൽപര്യപൂർവം നിരീക്ഷിക്കാറുണ്ട് എന്നും, കൗൺസിലിലെയും മറ്റു സംഘടനകളുടെയും എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ സഹകരണവും, പിന്തുണയും മറുപടി പ്രസംഗത്തിൽ മഹറൂഫ് മണലൊടി യോഗത്തെ അറിയിച്ചു.

ഇത്രയും സംഘടനകൾ യോജിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സ്വീകരണം നൽകിയതിൽ സന്തോഷം യോഗത്തിൽ അറിയിച്ചു. പി. ഐ അജയൻ സ്വാഗതവും സി. വി ജോസി, നന്ദിയും രേഖപ്പെടുത്തി.

kozhikode news
Advertisment