ന്യൂ​യോ​ര്‍​ക്ക്: ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സ് പ​ര​മ്പ​ര​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ന​ട​ന്‍ ക്രി​സ്റ്റോ​ഫ​ര്‍ ഹി​വ്ജു​വി​നും കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ന്നു താ​രം ത​ന്നെ​യാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ച​ത്. ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സി​ല്‍ ടോ​ര്‍​മു​ണ്ട് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഹി​വ്ജു അ​വ​ത​രി​പ്പി​ച്ച​ത്.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബ​ത്തോ​ടൊ​പ്പം നോ​ര്‍​വേ​യി​ലെ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണ്. ജ​ല​ദോ​ഷം പോ​ലു​ള്ള ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ഹി​വ്ജു ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തു.