Advertisment

ഖത്തറില്‍ വ്യാജ കമ്പനികളുടെ പേരില്‍ വിസാക്കച്ചവടം ; ഒമ്പതംഗ സംഘം പിടിയില്‍

New Update

ദോഹ : ഖത്തറില്‍ വ്യാജ കമ്പനികളുടെ പേരിൽ അനധികൃതമായി ഖത്തർ വീസകൾ വിൽപന നടത്തുന്നതിനിടെ ഒൻപതംഗ സംഘം അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ സെർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പാണ് വ്യാജ വീസ വിൽപന സംഘത്തെ പിടികൂടിയത്.

Advertisment

publive-image

നിയമലംഘകരെ പിടികൂടാൻ രാജ്യത്തുടനീളം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായതെന്ന് സെർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പ് ബ്രിഗേഡിയർ അബ്ദുല്ല ജാബർ അൽ ലബ്ദ പറഞ്ഞു. ആഫ്രിക്കൻ, ഏഷ്യൻ സ്വദേശികളാണ് പിടിയിലായത്. ഇവരിൽ നിന്ന് സ്റ്റാംപുകൾ, ഐഡന്റിറ്റി കാർഡുകൾ, ബാങ്ക് കാർഡുകൾ എന്നിവയെല്ലാം പിടിച്ചെടുത്തു.

പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കമ്പനി ഉടമസ്ഥർ തങ്ങളുടെ ഖത്തർ ഐഡി അപരിചിതർക്ക് നൽകരുതെന്നും അധികൃതർ നിർദേശിച്ചു.

qatar qatar latest
Advertisment