ഉത്തര്‍പ്രദേശില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഡോള്‍ഫിനെ തല്ലിക്കൊന്നു; വീഡിയോ പ്രചരിച്ചതോടെ മൂന്ന് പേര്‍ അറസ്റ്റില്‍

നാഷണല്‍ ഡസ്ക്
Friday, January 8, 2021

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡോള്‍ഫിനെ തല്ലിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പ്രതാപ്ഗഡ് പൊലീസ് മൂന്ന് പേരെ പിടികൂടിയത്. ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വടിയും കോടാലിയും ഉപയോഗിച്ചാണ് ഒരു സംഘം ഡോള്‍ഫിനെ ക്രൂരമായി കൊലപ്പെടുത്തിയത്. അടിയേറ്റ് ഡോള്‍ഫിന്റെ ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നതും വീഡോയില്‍ കാണാം. സംരക്ഷിത ഇനത്തിൽപ്പെട്ട ഡോൾഫിനാണിത്. കരയിലുള്ള ചിലര്‍ ഡോള്‍ഫിനെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും സംഘം ചെവികൊണ്ടില്ല.

×