Advertisment

കടലിന് നടുവില്‍ ആളിപ്പടരുന്ന തീ; വൈറലായ ആ വിഡിയോയ്ക്ക് പിന്നിലെ രഹസ്യമിതാണ്

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

അതിശയിപ്പിക്കുകയും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വിഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. അത്തരമൊരു ദൃശ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞത്.

കടലിന്റെ നടുവില്‍ ആളിപ്പടരുന്ന തീയുടേതായിരുന്നു ആ ദൃശ്യങ്ങള്‍. ചുറ്റും വെള്ളമാണെങ്കിലും തീ ആളിക്കത്തുകയാണ്. അപൂര്‍വായ ഈ ദൃശ്യം നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ പലരുടേയും സംശയും കടലിന് നടുവില്‍ എങ്ങനെയാണ് തീ പടര്‍ന്നത് എന്നായിരുന്നു.

മെക്‌സിക്കന്‍ കടലിടുക്കിലാണ് അസാധരണമായ ഈ സംഭവം അരങ്ങേറിയത്. കടലിന് അടിത്തട്ടിലെ വാതക പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അഗ്നിക്ക് കാരണമായത്. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് കടലിലെ തീ അണയ്ക്കാന്‍ സാധിച്ചത്.

viral
Advertisment