പശുക്കളെ പുല്‍മേട്ടില്‍ നിന്ന് മകന്‍ ഓടിച്ചുവിട്ടു; ജമ്മു കാശ്മീരില്‍ 48കാരന് ഗോസംരക്ഷകരുടെ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്‌

New Update

publive-image

ശ്രീനഗര്‍: പശുക്കളെ ഓടിച്ചുവിട്ടതിന് ജമ്മു കശ്മീരില്‍ 48കാരനെ ഗോസംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മുഹമ്മദ് അസ്ഗര്‍ എന്നയാളെയാണ് മര്‍ദ്ദിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമാണ്. മുഹമ്മദ് അസ്ഗറിന്റെ മകനാണ് സ്വന്തം ഉടമസ്ഥതയിലുള്ള പുല്‍മേട്ടില്‍ നിന്ന് പശുക്കളെ ഓടിച്ചുവിട്ടത്.

Advertisment

തുടര്‍ന്ന് ഒരു പശുവിന് പരിക്കേറ്റെന്ന് ആരോപിച്ച് ഗോ സംരക്ഷര്‍ രംഗത്തെത്തി. മുഹമ്മദ് അസ്ഗറിനെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു. പൊലീസെത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ അക്രമികള്‍ക്കെതിരെയും മുഹമ്മദ് അസ്ഗറിന്റെ മകനെതിരെയും കേസെടുത്തിട്ടുണ്ട്.

Advertisment