ഫിലിം ഡസ്ക്
Updated On
New Update
ഹൈദരാബാദ്:തെന്നിന്ത്യൻ താരം ഗീതാഞ്ജലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
Advertisment
1961ല്‍ പുറത്തിറങ്ങിയ തെലുഗു ചിത്രം സീതാരാമ കല്യാണത്തിലൂടെയാണ് ഗീതാഞ്ജലി വെള്ളിത്തിരയിലേക്ക് എത്തിയത്. തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി അമ്പതിലധികം ചിത്രങ്ങളിൽ ഗീതാഞ്ജലി അഭിനയിച്ചിട്ടുണ്ട്.
ഇല്ലലു, ഡോ. ചക്രവർത്തി, മുരളികൃഷ്ണ, ബൊബ്ബിലി യുദ്ധം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. കാട്ടുമല്ലിക, സ്വപ്നങ്ങള്‍, മധുവിധു തുടങ്ങിയ മലയാളം ചിത്രങ്ങളിലും ഗീതാഞ്ജലി വേഷമിട്ടിട്ടുണ്ട്. സഹതാരം രാമകൃഷ്ണനെയാണ് വിവാഹം കഴിച്ചത്.