Advertisment

മാസ്‌ക് ധരിച്ചില്ലെന്ന് ആരോപണം; കുറ്റാരോപിതന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി രാജസ്ഥാന്‍ പൊലീസ്; അനുകരിക്കുന്നത് അമേരിക്കന്‍ പൊലീസിനെ ?

New Update

publive-image

Advertisment

മേരിക്കയിൽ നടന്നതുപോലെ കഴുത്തിൽ കാൽമുട്ടമർത്തി കുറ്റാരോപിതനായ വ്യക്തിയെ പോലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനു സമാനമായ സംഭവം രാജസ്ഥാനിലും നടന്നിരിക്കുന്നു. പക്ഷേ, ജോര്‍ജ് ഫ്‌ളോയിഡിനെ പോലെ ദാരുണാന്ത്യം രാജസ്ഥാനിലെ വ്യക്തിക്ക് സംഭവിച്ചില്ലെന്നത് മാത്രമാണ് ഏക വ്യത്യാസം.

രാജസ്ഥാനിലെ ജോധ്പൂരിൽ കൂലിപ്പണിക്കാരനായ മുകേഷ് പ്രജാപത് എന്നവ്യക്തി മാസ്ക്ക് ധരിച്ചില്ല എന്ന കാരണത്താൽ നടന്ന വാക്കുതർക്കമാണ് ഇത്രത്തോളമെത്തിയത് എന്നാണ് പോലീസ് ഭാഷ്യം.

മാസ്ക്ക് ധരിക്കാഞ്ഞത് ചോദ്യം ചെയ്തപ്പോൾ മുകേഷ് പോലീസുകാരുടെ യൂണിഫോം വലിച്ചുകീറിയെന്നും മൊബൈൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നും ആണ് പോലീസുകാർ പറയുന്നത്.

എന്നാൽ പോലീസ് തന്നെ പുറത്തുവിട്ട വീഡിയോയിലും ചിത്രങ്ങളിലും മുകേഷ് മാസ്ക്ക് ധരിച്ചിരിക്കു ന്നതായി കാണപ്പെടുന്നുണ്ട്. രാവിലെ ജോലിക്ക് പോയ തന്നോട് പോലീസുകാർ പണമാവശ്യപ്പെട്ടുവെന്നും അത് നൽകാഞ്ഞതിലുള്ള ദേഷ്യത്തിലാണ് തന്നെ നിലത്തിട്ടു മുട്ടുകാൽവച്ച് ഉപദ്രവിച്ചതെന്നും മുകേഷ് പറയുന്നു.

പോലീസുകാരുടെ മർദ്ദനത്തിൽ സാരമായി പരുക്കേറ്റ മുകേഷിന് മതിയായ ചികിത്സ നൽകിയില്ലെന്നും കോവിഡ് കാലമായതിനാൽ മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം പട്ടിണിയാകാതിരിക്കാനാണ് അയാൾ കൂലി കുറവാണെങ്കിലും ജോലിക്കു പോയതെന്നും മുകേഷിന്റെ പിതാവ് മഹാദേവ് പ്രജാപത് പറഞ്ഞു.

കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന വകുപ്പുചുമത്തി മുകേഷിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു ജയിലിലാക്കിയിരിക്കുന്നു.

ഈ സംഭവത്തിന്റെ വീഡിയോ വൈറലായതിനെത്തുടർന്ന് പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമാണ്. ഒപ്പം രാജസ്ഥാൻ പോലീസിനെ ആളുകൾ അമേരിക്കൻ പോലീസുമായാണ് താരതമ്യം ചെയ്യുന്നത്.

publive-image

 

ചിത്രം കാണുക. മാസ്ക്ക് ധരിച്ച മുകേഷിനെ പോലീസുദ്യോഗസ്ഥൻ ചോദ്യം ചെയ്യുന്നത് കാണാം

Advertisment