Advertisment

വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജര്‍മന്‍ വൈസ് ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ ക്വാറന്റീനില്‍; ലോകരാഷ്ട്രങ്ങള്‍ എതിര്‍പ്പറിയിച്ചതോടെ ഒളിമ്പിക്സ് മാറ്റിവെക്കാന്‍ ഒരുങ്ങി ജപ്പാനും

New Update

ബെര്‍ലിന്‍: ലോകത്തു പടര്‍ന്നു പിടിക്കുന്ന മരണ വൈറസായി കോവിഡ് 19 മാറുന്ന പശ്ചാത്തല ത്തില്‍ മുന്‍കരുതല്‍ നടപടികളിലേക്ക് കടന്നിട്ടും വൈറസ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധി ക്കാതെ ലോകം. ആഗോള വ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ലോകത്തെ നിശ്ചല മാക്കുന്ന അവസ്ഥയിലേക്കാണ് ലോകം ഇപ്പോള്‍ നീങ്ങുന്നത്. കൊറോണ വൈറസിനെ ചെറുക്കു ന്നതില്‍ മുന്നണി പോരാളിയായി നിലകൊള്ളുന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ ക്വാറ ന്റനില്‍ പ്രവേശിച്ചു എന്നതാണ് ഒടുവിലായി പുറത്തുവരുന്ന വാര്‍ത്ത.

Advertisment

publive-image

ആംഗേലയ്ക്ക് വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ക്വാറ ന്റീനില്‍ പ്രവേശിച്ചത്. ആംഗേലയ്ക്ക് ന്യൂമോണിയ വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വൈസ് ചാന്‍സലര്‍ നിരീക്ഷണത്തിലാണെന്നും എന്നാല്‍ വീട്ടി ലിരുന്ന് തന്റെ ജോലി ചെയ്യുമെന്നും വക്താവ് അറിയിച്ചു. നേരത്തെ ജര്‍മ്മനി യിലെ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആംഗേല അവസാനമായി രാജ്യത്തെ ജനങ്ങളെ അഭിസം ബോധന ചെയ്ത് പറഞ്ഞിരുന്നു. അതിനിടെ യു.എസ്. സെനറ്റര്‍ റാന്റ് പോളിന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിക്കുന്ന ആദ്യ സെനറ്റംഗമാണ് പോള്‍.

publive-image

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ടോക്യോ ഒളിംപിക്‌സ് മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡണ്ട് തോമസ് ബാക്ക്. എന്നാല്‍ ഒളിപിംക്‌സ് റദ്ദാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒളിംപിക്‌സ് റദ്ദാക്കുന്നത് പ്രശ്‌നപരിഹാര മല്ലെന്ന് ഐ.ഒ.സി എക്‌സിക്യൂട്ടിവ് ബോര്‍ഡ് നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ആര്‍ക്കും ഒരു ഉപകാരവുമില്ല', അദ്ദേഹം പറഞ്ഞു.

publive-image

ഐസോലേഷനില്‍ കഴിയാതിരിക്കാന്‍ യാത്രക്കാര്‍ ഗുളിക കഴിച്ച് വരുന്നതായി ആരോഗ്യപ്രവ ര്‍ത്തകര്‍. ജൂലൈ 24 നാണ് ഒളിംപിക്‌സ് ആരംഭിക്കുന്നത്. ഇതുവരെ ഒളിംപിക്‌സ് തിയതി മാറ്റുന്ന തടക്കമുള്ള കാര്യങ്ങളില്‍ ഐ.ഒ.സി നിലപാടറിയിച്ചിരുന്നില്ല. എന്നാല്‍ ഭൂരിപക്ഷം കായികതാര ങ്ങളും ഐ.ഒ.സി തീരുമാനത്തില്‍ ആശങ്ക അറിയിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും രംഗത്തെ ത്തിയതോടെയാണ് കമ്മിറ്റി പുനരാലോചനയ്ക്ക് തയ്യാറായത്. ആതിഥേയരാജ്യമായ ജപ്പാനും ഒളിംപിക്‌സ് മാറ്റുന്നതില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അന്തിമതീരുമാനം നാലാഴ്ചയ്ക്കുള്ളില്‍ അറിയാം. ഒളിംപിക്‌സ് മാറ്റിവെക്കുകായണെങ്കില്‍ ഇനി 2021 ലായിരിക്കും നടക്കുക. കാനഡ അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ഒളിമ്പിക്സ് നടത്തി യാല്‍ പിന്മാറുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് പിന്മാറ്റം.

Advertisment