60 മുട്ടകള്‍ കൊണ്ട് ഭീമാകാരമായ ഓംലറ്റ്, ബ്രെഡ് പോലെ മുറിച്ചെടുത്തു; ചേരുവകള്‍ ശ്രദ്ധിക്കാം ( വീഡിയോ)

author-image
admin
New Update

ഭക്ഷണ വിഭവങ്ങളില്‍ പലതരം പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ നിരവധി വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. പുതിയ ചേരുവകള്‍ ചേര്‍ത്തും പുതിയ വിഭവങ്ങള്‍ ഒരുക്കിയും  വ്യത്യസ്ത കാഴ്ച അനുഭവം നല്‍കാനാണ് പലരും ശ്രമിക്കാറ്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

Advertisment

publive-image

60 മുട്ടകള്‍ കൊണ്ട് ഭീമാകാരമായ ഓംലറ്റ് തയ്യാറാക്കുന്നവിധമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.  കൊറിയയിലെ ഭക്ഷണശാലയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍.ബ്രെഡ് രൂപത്തിലാക്കി ഓംലറ്റ് മുറിച്ച്  കൊടുക്കുന്നതാണ് വീഡിയോയുടെ അവസാനം. ഇതിന്റെ ചേരുവകളും വീഡിയോയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഒരു പാത്രത്തില്‍ 60 മുട്ടകള്‍ ഉടച്ച് ഒഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് ഉപ്പിട്ട് പാത്രത്തിലെ മുട്ട നന്നായി ഇളക്കുന്നു. ഇതിലേക്ക് ചേരുവകള്‍ ഓരോന്നായി ചേര്‍ക്കുന്നതാണ് അടുത്ത പടി.

അരിഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയ സവാള, ചീര പോലെ അരിഞ്ഞ് ക്യാരറ്റ്, ഇറച്ചിക്കഷ്ണങ്ങള്‍, തുടങ്ങി നിരവധി വിഭവങ്ങള്‍ ചേര്‍ത്താണ് ഇത് പാകം ചെയ്യുന്നത്. അവസാനം ബ്രെഡ് പോലെയാക്കി ഇത് ഓരോ കഷ്ണങ്ങളായി മുറിക്കുന്നതാണ് വീഡിയോയിലെ ഏറ്റവും മികച്ച ദൃശ്യം.

യമ്മി ബോയി എന്ന പേരിലാണ് ഇത് സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

all video news viral video
Advertisment