ജീന്‍സ് ധരിച്ചതിന് അശ്ലീല പരാമര്‍ശം ! യുവാവിനെ കൈകാര്യം ചെയ്ത് പെണ്‍കുട്ടി; വീഡിയോ വൈറല്‍

നാഷണല്‍ ഡസ്ക്
Saturday, March 20, 2021

റായ്പുര്‍: ജീന്‍സ് ധരിച്ചതിന് അശ്ലീല പരാമര്‍ശം നടത്തിയയാളെ കൈകാര്യം ചെയ്ത് പെണ്‍കുട്ടി. ഛത്തീസ്ഗഢിലെ ദാംതാരി ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അശ്ലീല പരാമർശം നടത്തിയയാളെ പെൺകുട്ടി പിടിച്ചുവെക്കുകയും പൊതിരെ തല്ലുകയുമായിരുന്നു.

ദാംതാരി ജില്ലയിൽ ഒരു മേളയ്ക്കിടെയായിരുന്നു സംഭവം. മേള നടക്കുന്ന സ്ഥലത്ത് നിരവധി പേരുണ്ടായിരുന്നെങ്കിലും ആരും സംഭവത്തിൽ ഇടപെട്ടില്ല. സംഭവത്തിൽ പെൺകുട്ടി ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ദാംതാരി എസ്.പി. രാജ്ഭാനു പറഞ്ഞു.

×