ഗു​ജ​റാ​ത്തി​ല്‍ ദ​ളി​ത് വി​വാ​ഹ​സം​ഘ​ത്തി​നു നേ​രെ ക​ല്ലേ​റ്; ഒ​മ്പ​ത് ര​ജ്പു​ത് സ​മു​ദാ​യാം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ കേ​സെടുത്തു

നാഷണല്‍ ഡസ്ക്
Thursday, February 25, 2021

ബ​യാ​ദ്: ഗു​ജ​റാ​ത്തില്‍ ദ​ളി​ത് യു​വാ​വി​ന്‍റെ വി​വാ​ഹ​ഘോ​ഷ യാ​ത്ര​യി​ല്‍ ഒ​രു​കൂ​ട്ടം ആ​ളു​ക​ള്‍ ക​ല്ലെ​റി​ഞ്ഞതായി പരാതി. യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​ര്‍ പ​ര​മ്പ​രാ​ഗ​ത ത​ല​പ്പാ​വ് ധ​രി​ക്കു​ന്ന​തി​നെ​യും ഡി​ജെ മ്യൂ​സി​ക് സി​സ്റ്റം ഉ​പ​യോ​ഗി​ച്ച​തി​നെ​യും ഇ​വ​ര്‍ എ​തി​ര്‍​ത്തി​രു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഗുജറാത്തിലെ ആ​ര​വ​ല്ലി ജി​ല്ല​യി​ലാണ് സംഭവം.

 

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ബ​യാ​ദ് പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ലി​ഞ്ച് ഗ്രാ​മ​ത്തി​ലേ​ക്കു പോ​യ വി​വാ​ഹ​സം​ഘ​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗ്രാ​മ​ത്തി​ലെ ഒ​മ്പ​ത് ര​ജ്പു​ത് സ​മു​ദാ​യാം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ പോ​ലീ​സ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി അം​ബാ​ലി​യാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍.​എം. ദാ​മോ​ദ​ര്‍ അ​റി​യി​ച്ചു.

വി​വാ​ഹ​സം​ഘം ഗ്രാ​മ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​തെ​ന്ന് വ​ധു​വി​ന്‍റെ ബ​ന്ധു ന​ല്‍​കി​യ പ​രാ​തിയില്‍ പറയുന്നു.

×