Advertisment

" സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്കുമേലായാൽ മുറിക്കുക തന്നെ വേണം "

author-image
സത്യം ഡെസ്ക്
Updated On
New Update

കേരളത്തിൽ കുറച്ചു ദിവസങ്ങളായുള്ള വാർത്തകൾ സാധാരണ മനുഷ്യരെ ഭീതിയിലേക്ക് തള്ളിവിടുന്ന ഒന്നാണെന്ന് ഉറപ്പിച്ചു പറയാം .ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരി അലയടിക്കുമ്പോഴും ചിലർ ഇതിനെ കള്ളക്കടത്തിലേക്ക് വഴിതെളിയിപ്പിച്ച കാഴ്ച വേദനാജനകം തന്നെയെന്ന് പറയാതെ വയ്യ .

Advertisment

ഒരു രാജ്യത്തിൻറെ സമ്പത്‌ഘടനയെ കുട്ടിച്ചോറാക്കുന്ന വിധത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തികൾക്ക് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥവൃന്ദങ്ങൾ മുതൽ ഉന്നത രാഷ്ട്രീയ നേതാക്കൾ വരെ ഇതിനെ എത്ര ലാഘവത്തോടെ ആണ് കാണുന്നത് എന്നത് പ്രബുദ്ധ കേരളത്തിന് ലജ്ജാകരം തന്നെ എന്ന് പറയാതെ വയ്യ .

publive-image

വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത പാവങ്ങൾ ഒരു ചാൺ വയറിന് വാഴക്കുല മോഷ്ടിച്ചതിന് സ്വന്തം ജീവിതം പോലും ഹോമിക്കേണ്ടി വന്ന ജീവിത കഥകൾ സാഹിത്യങ്ങളിലൂടെ പുനർജ്ജനിക്കപെട്ട മണ്ണിൽ ഒരിക്കലെങ്കിലും നന്നായി എല്ലാത്തിന്റെയും അടിവേരുകൾ അധികാരികൾ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നെങ്കിൽ ഇന്ന് കാണുന്ന തരത്തിൽ നമ്മൾക്ക് ലജ്ജിക്കേണ്ടി വരുമായിരുന്നില്ലെന്നുറപ്പിച്ച് പറയാം .

ഇപ്പോഴും നമ്മൾ ഒക്കെ ചിന്തിക്കുന്നത് തെറ്റല്ലേ ?, നവോത്ഥാനം എന്ന ഒരു പേര് പറഞ്ഞു ഇവിടെ കാണിക്കുന്ന പേക്കോലങ്ങൾക്ക് പുറകിൽ എന്തൊക്കെ ആണ് നടക്കുന്നത് . ഈ രാജ്യദ്രോഹ കുറ്റങ്ങൾ ചെയ്യുന്നവരെല്ലാം വിദ്യാഭ്യാസ കുറവുള്ളവർ അല്ലെന്നുള്ളതാണ് സത്യം .

എൻ ഐ എ കേസ് അന്വേഷണത്തിന് വിധേയമാകുന്ന കേരളത്തിലെ ആദ്യ ഭരണകൂടം എന്ന നാണക്കേടിന് കേരളം അർഹമായപ്പോൾ ഒരു പക്ഷെ വേദനിച്ചത് ഇവിടുത്തെ രാഷ്ട്രീയ കിങ്കരന്മാരല്ല മറിച്ച് ഒരു പാർട്ടിയെ നെഞ്ചോട് ചേർത്തുവെച്ച് പട്ടിണികിടന്നു ജീവിക്കുന്ന പ്രതീക്ഷയുള്ള ജനങ്ങളായിരുന്നു .

ഭരണാധികാരികളെ പലതുകൊണ്ടും പ്രീതിപ്പിച്ച് തങ്ങളുടെ പല കാര്യങ്ങളും സ്വായത്തമാക്കുക എന്ന ഉദ്യോഗസ്ഥവൃന്ദങ്ങളുടെ വൃത്തികെട്ട ചിന്തകളാണ് കാര്യനിർവ്വഹണങ്ങളുടെ പരാജയം . ചക്കരകുടത്തിൽ കയ്യിട്ടവരാരും നക്കാതെ പോയിട്ടില്ലെന്നത് വ്യക്തമായി കാലങ്ങളായി ഒരേ പദവിയിൽ ഇരിക്കുന്ന വലിയ ഉദ്യോഗസ്ഥർക്ക് വ്യകതമായി അറിയുന്നതാണ് ഈ പറഞ്ഞതിനെല്ലാം ആധാരം .

കള്ളക്കടത്തിലൂടെ വരുന്ന ഇത്തരം സാധനങ്ങളുടെ പുറകിൽ സാധാരണക്കാരനോ , ഒരു നന്മയ്ക്കായുള്ള പ്രചോദനമോ അല്ല എന്നുള്ളതാണ് കൂടുതൽ ഖേദകരം .

കോടാനുകോടി മൂല്യമുള്ള ഇത്തരത്തിൽ നികുതി വെട്ടിച്ച് വരുന്ന മുതലിനെ ക്രയവിക്രയം നടത്തി അതുമായി ബന്ധപെട്ടവർക്കെല്ലാം കഷ്ടപെടാതെ ലക്ഷങ്ങളും കോടികളും കിട്ടുമ്പോൾ നാട്ടിൽ ക്രിയാത്മകമായി ഒരു കാര്യം ചെയ്യാൻ ഏത് ഭരണാധികാരിയാണ് ശ്രദ്ധിക്കുക? .

അന്വേഷണത്തിലൂടെ പല മാധ്യമങ്ങളിൽ വന്ന വാർത്തകൾ തരുന്ന ചിത്രത്തിൽ നിന്ന് ഇതിന്റെ പുറകിൽ മാഫിയകളാണ് എന്നുള്ളതാണ് . ഈ കിട്ടുന്ന പണം അവർ എന്തിന് ഉപയോഗിക്കുന്നു . തീവ്രവാദബന്ധമുണ്ടെങ്കിൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാവരെയും വേണ്ട രീതിയിൽ ഇനി ഒരിക്കലും ജോലിയിലോ ഇത്തരം അധികാര സ്ഥാനങ്ങളിലോ അവരുടെ ജീവിതത്തിൽ വരാൻ ഇടവരാത്ത രീതിയിൽ ശിക്ഷിച്ച് ഭരണ സംവിധാനം മാതൃക ആവണം ഇല്ലെങ്കിൽ ജനങ്ങൾ ഈ നാട്ടിൽ എങ്ങിനെ വിശ്വസിച്ച് ജീവിക്കുക? .

ജനാധിപത്യം എന്ന വിശ്വാസപ്രമാണങ്ങൾക്ക് മൂല്യം കല്പിക്കേണ്ടത്ത് അതിനെ അനുസരിച്ച് നല്ലൊരു ജനജീവിതം ജനങ്ങൾക്ക് പ്രാപ്തമാക്കുന്ന ഭരണാധികാരികൾ തന്നെ ആണെന്ന് നിസ്സംശയം പറയുമ്പോഴും സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്കുമുകളിലേക്ക് ചാഞ്ഞാൽ മുറിച്ചു കളയണം എന്ന പഴമക്കാരുടെ ചൊല്ലിനെ മുഖവിലയ്‌ക്കെടുത്ത് , ഭരണകൂടത്തിനും മുകളിലേക്ക് വളർന്ന എല്ലാ ഉദ്യോഗസ്ഥവൃന്ദങ്ങളെയും ഉടനടി പുറത്താക്കി രാജ്യത്തെ ശുദ്ധീകരിച്ചാൽ ഒരു പരിധിവരെ തിന്മകൾ കുറയ്ക്കാം .

publive-image

gold case
Advertisment