സ്വര്‍ണവില കുതിച്ചുയരുന്നു ; രാവിലെ 240 രൂപയും ഉച്ചകഴിഞ്ഞ് 160 രൂപയും വര്‍ധിച്ച് പവന് 31,280 രൂപയായി..

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, February 21, 2020

തിരുവനന്തപുരം  സ്വര്‍ണവില വീണ്ടും റെക്കോഡ് വിലയില്‍ എത്തിയിരിക്കുകയാണ്. പവന് 400 രൂപ കൂടി 31,280 രൂപയായി. രാവിലെ 240 രൂപയും ഉച്ചകഴിഞ്ഞ് 160 രൂപയുമാണ് വര്‍ധിച്ചത്.അതായത് വെള്ളിയാഴ്ചമാത്രം പവന്‍റെ  വിലയിലുണ്ടായ വര്‍ധന 400 രൂപ. ഒരു ഗ്രാമിന്‍റെ വില 3,910 രൂപയുമായി.

ഫെബ്രുവരി ആറിന് 29,920 രൂപ രേഖപ്പെടുത്തിയ ശേഷം തുടര്‍ച്ചയായി വിലവര്‍ധിക്കുകയായിരുന്നു. ജനുവരി ഒന്നിലെ 29,000 രൂപയുമായി താരതമ്യം ചെയ്യുമ്ബോള്‍ 2,280 രൂപയാണ് പവന്റെ വിലയിലുണ്ടായ വര്‍ധന.

മാന്ദ്യവേളകളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യംകൂടാറുണ്ട്. ഇപ്പോഴത്തെ തുടര്‍ച്ചയായ വിലവര്‍ധനയ്ക്ക് കാരണം അതാണ്. വിദേശനാണ്യവിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുര്‍ബലമാകുകയും ചെയ്തതോടെ വില വീണ്ടും റെക്കോഡ് ഭേദിച്ചു.

×