കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അഞ്ചരക്കിലോ സ്വർണവുമായി ഏഴ് പേർ പിടിയിൽ. രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത് .കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ വിമാനങ്ങളിൽ എത്തിയവരെ കസ്റ്റഡിയിലെടുത്തത്.
/sathyam/media/post_attachments/lM8vFfLBadIAkgW9sIlL.jpg)
സ്വർണക്കടത്ത് ക്യാരിയർമാരാണ് പിടിയിലായത്. ദുബായ്, അബുദാബി, സൗദി എന്നിവിടങ്ങളിൽ നിന്നാണ് സ്വർണം കൊണ്ടുവന്നത്. വടക്കൻ ജില്ലകളിലെ ചില ജ്വല്ലറികളിലേക്കാണ് സ്വർണം കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. കസ്റ്റംസ് ജോയിന്‍റ് കമ്മീഷണർ വാസന്ത കേശന്‍റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.