New Update
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു യാത്രക്കാരില്‍ നിന്നായി 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
Advertisment
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 1.24 കിലോ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് നവാസ്, കര്‍ണാടക സിര്‍സി സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരാണ് പിടിയിലായത്.
ഒരാള്‍ മലദ്വാരത്തിന് അകത്ത് ഒളിപ്പിച്ചും മറ്റൊരാള്‍ സോക്സിന് ഉള്ളില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.