ദേശീയം

അഹമ്മദാബാദിലെ ‘സ്വര്‍ണ്ണ മനുഷ്യന്‍’ എന്നറിയപ്പെട്ടിരുന്ന കുഞ്ചല്‍ പട്ടേല്‍ മരിച്ച നിലയില്‍

നാഷണല്‍ ഡസ്ക്
Monday, June 21, 2021

അഹമ്മദാബാദിലെ ‘സ്വര്‍ണ്ണ മനുഷ്യന്‍’ എന്നറിയപ്പെട്ടിരുന്ന കുഞ്ചല്‍ പട്ടേല്‍ മരിച്ച നിലയില്‍. പ്രമുഖ വ്യവസായി ആയ പട്ടേലിനെ ശ്വാസം മുട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ദേഹം മുഴുവന്‍ സ്വര്‍ണ്ണം അണിഞ്ഞ് നടക്കുന്നതിലൂടെയാണ് പട്ടേല്‍ ശ്രദ്ധ നേടുന്നത്. കയ്യിലും കഴുത്തിലുമായി ഒരു കിലോയോളം സ്വര്‍ണ്ണം അണി‍ഞ്ഞായിരുന്നു നടപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദരിയപുര്‍ മണ്ഡലത്തില്‍ നിന്നും ജനവിധിയും തേടിയിരുന്നു.

മധുരപുരയിലെ യോഗേഷ് സിറ്റിയിലെ വീട്ടില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് കുറച്ച്‌ സമയം മുമ്ബ് ഇയാളും ഭാര്യയും തമ്മില്‍ തര്‍ക്കം നടന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുടുംബ കലഹങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് ആദ്യഘട്ടത്തിലെ റിപ്പോര്‍ട്ടുകളെങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

×