പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നാഷണല്‍ ഡസ്ക്
Thursday, November 26, 2020

ന്യുഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിലെ പരിസ്ഥിതിമന്ത്രി ഗോപാല്‍ റായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ കണ്ടതോടെ മന്ത്രി സ്വയം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.

താനുമായി ഈ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധന നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

എന്നാല്‍ മന്ത്രി വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുമോ ആശുപത്രിയിലേക്ക് മാറണോയെന്ന് ഇതുവരെ തീരുമാനിച്ചില്ലെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.ഡല്‍ഹിയില്‍ ഇന്നലെ 600ഓളം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

×