ഗോപാല്‍ഗഞ്ച് വിഷമദ്യ ദുരന്തം: ഒമ്പത് പേര്‍ക്ക് വധശിക്ഷ

നാഷണല്‍ ഡസ്ക്
Friday, March 5, 2021

പാട്‌ന: ബിഹാറിലെ ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തത്തിലെ പ്രതികളായ 9 പേർക്ക് വധശിക്ഷ. സ്‌പെഷ്യൽ എക്‌സൈസ് കോടതിയുടേതാണ് വിധി. കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നാലു സ്ത്രീകൾക്ക് ജീവപര്യന്തം ശിക്ഷയും 10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വധശിക്ഷയ്ക്ക് വിധിച്ച 9 പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.

2016 ഓഗസ്റ്റില്‍ നടന്ന വിഷമദ്യ ദുരന്തത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. കേസില്‍ എസ്‌ഐ അടക്കം 21 പൊലീസുകാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.

×