ഫെബ്രുവരി 22ന് നിയമസഭ ചേർന്ന് ഭൂരിപക്ഷം തെളിയിക്കണം; പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയോട് നിര്‍ദ്ദേശവുമായി ലെഫ്.ഗവർണർ തമിളിസൈ സൗന്ദരരാജൻ

New Update

publive-image

Advertisment

ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ഫെബ്രുവരി 22ന് നിയമസഭ ചേർന്ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ലെഫ്.ഗവർണർ തമിളിസൈ സൗന്ദരരാജൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 22-ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

സഭാ നടപടികൾ പൂർണമായും കാമറയിൽ ചിത്രീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിൽ എൻഡിഎ സഖ്യത്തിനും കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനും 14 വീതം എംഎൽഎ മാരുടെ പിന്തുണയാണ് ഉളളത്.

Advertisment