Advertisment

അലങ്കാര ചെടികളും, ഓർഗാനിക് നിത്യോപയോഗ പച്ചക്കറി വിത്തുകളും, തൈകളും അനുബന്ധ കൃഷി ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ജനങ്ങളിൽ എത്തിക്കാനുള്ള കൂട്ടായ സംരംഭം 'ഗ്രീൻ തോട്ട്സ് ഗാർഡൻസ് ആൻഡ് ഓർഗാനിക് ഫാമിംഗ്' കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരള പദ്ധതിയിൽ നിന്നുള്ള പ്രചോദനമുൾക്കൊണ്ട് പരിചയസമ്പന്നനായ അഞ്ച് യുവാക്കൾ ചേർന്ന് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഗ്രീൻ തൊട്സ് ഗാർഡൻസ് ആൻഡ് ഓർഗാനിക് ഫാമിംഗ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.

ചാലപ്പുറം (മൂരിയാട് പാലത്തിനു സമീപം) പാർക്കിംഗ് സൗകര്യത്തോട് കൂടി മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ സഹകരണത്തോടു കൂടിയാണ് ഈ സംരംഭം. എല്ലാത്തരം അലങ്കാര ചെടികളും, ഓർഗാനിക് നിത്യോപയോഗ പച്ചക്കറി വിത്തുകളും, തൈകളും അനുബന്ധ കൃഷി ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ജനങ്ങളിൽ എത്തിക്കാനുള്ള കൂട്ടായ സംരംഭം ആണ് ഈ സ്ഥാപനം.

കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ച് വീടുകളിലും, സ്ഥാപനങ്ങളിലും അടുക്കളത്തോട്ടം സ്ഥാപിക്കുന്നതിന് വിശദമായ പദ്ധതി കേരള സർക്കാരിന്റെയും, കൃഷിവകുപ്പിന്റെയും അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഡിസംബർ 27ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ഭാവി കേരള കാഴ്ചപ്പാട് രൂപീകരിക്കുന്ന യോഗത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഈ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാനുവൽ കോമ്പൗണ്ടിൽ ഗ്രീൻ തോട്സ് പാർട്ണർ സിൽവി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി.ഇ.ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു.

നഗര ഹൃദയഭാഗത്ത് യുവാക്കൾ ചേർന്ന് ആരംഭിച്ച ഈ സ്ഥാപനം മലബാറിന്റെ ടൂറിസം വികസനത്തിനും, അത്യാവശ്യം പച്ചക്കറികൾ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനും ഏറെ പ്രചോദനം നൽകുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ ചെയർമാൻ എം.വി.കുഞ്ഞാമു, ഗവൺമെന്റ് ദന്തൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ കുഞ്ഞമ്മ തോമസ്, ജില്ല ഉപഭോക്ത വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി.ഐ.അജയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്ഥലമുടമ ശ്രീമതി മഞ്ജു സാം മാനുവൽ സി മനോജിന് അലങ്കാരച്ചെടി നൽകി വില്പന ഉദ്ഘാടനം നിർവഹിച്ചു. പാർട്ണർമാരായ ലിബിൻ ലോറൻസ്, മുഹമ്മദ് ഇർഫാൻ എന്നിവർ വിശിഷ്ടാതിഥികൾക്ക് അപൂർവയിനം അലങ്കാര ചെടികൾ നൽകി. അരുൺ ജോർജ് സ്വാഗതവും, ഷുഹൈബ് കെ.ടി നന്ദിയും രേഖപ്പെടുത്തി.

kozhikode news
Advertisment