New Update
/sathyam/media/post_attachments/jfvX5tv1L4JtRfARtXPw.jpg)
വിവാഹത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ഫോട്ടോഗ്രാഫി. എന്നാല്‍ സൂക്ഷിച്ച് ഫോട്ടോയെടുത്തില്ലെങ്കില്‍ പ്രശ്‌നമാകാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ ചൂണ്ടിക്കാണിക്കുന്നത്.
Advertisment
വിവാഹവേദിയില്‍ വധുവിന്റെ ഫോട്ടോയെടുക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ക്ക് വരന്റെ മര്‍ദ്ദനമേല്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഫോട്ടോയെടുക്കുന്നതിനിടെ വധുവിന്റെ മുഖം ഫോട്ടോഗ്രാഫര്‍ പിടിച്ചുയര്‍ത്തിയതാണ് വരനെ പ്രകോപിപ്പിച്ചത്.
I just love this Bride ?????? pic.twitter.com/UE1qRbx4tv
— Renuka Mohan (@Ease2Ease) February 5, 2021
ഇതോടെ വരന്റെ സ്വഭാവം മാറി. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.വരൻ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. എന്നാൽ ഇത് കണ്ട വധു ഞെട്ടിയില്ല. പകരം വലിയ തമാശ സംഭവിച്ച മട്ടിൽ നിലത്തു വീണു കിടന്ന് പൊട്ടിച്ചിരിക്കുകയാണ്. ഇതോടെ വരനും ഫോട്ടോഗ്രാഫറും ചിരിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us