ഗാന്ധിനഗര്‍: ഗുജറാത്തില്‍ മലയാളി പോലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതമേഖലയില്‍ ജോലി ചെയ്ത മഹിളാ സെല്‍ എ.സി.പിയായ തൃശൂര്‍ സ്വദേശിനി മിനി ജോസഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ ആകെയുള്ള 2624 രോഗികളില്‍ 63 ശതമാനവും അഹമ്മദാബാദിലാണ്.
/sathyam/media/post_attachments/pt5ponWiVsGnlVCYz2w0.jpg)
കോയമ്പത്തൂരിലും നാല് പൊലീസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പോത്തന്നൂര്‍, അണ്ണൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
റെഡ് സോണ്‍ മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.അതേസമയം, 217 പുതിയ കൊവിഡ് കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.