Advertisment

ഭക്ഷ്യസുരക്ഷാ പരിശോധന; 10,987 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി

New Update

publive-image

Advertisment

അബുദാബി: ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാ​ഗമായി അബുദാബിയിൽ ക്രമക്കേടുകൾ നടത്തിയ 10,987 ഭക്ഷ്യസ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയത്. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനം അടച്ചുപൂട്ടുന്ന നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ അറിയിച്ചു.

ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ഭാഗമായാണ് അധികൃതർ ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2023-ന്റെ ആരംഭത്തിൽ അബുദാബി എമിറേറ്റിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ-കാർഷിക സ്ഥാപനങ്ങളിലായി 33,643 പരിശോധനകൾ നടത്തിയിരുന്നു.

അതിൽ 20,001 പരിശോധന അബുദാബിയിലും 9,378 പരിശോധന അൽ ഐനിലും ഏകദേശം 4,269 പരിശോധനകൾ അൽ ദഫ്ര മേഖലയിലും നടത്തിയെന്നും അധികൃതർ വ്യക്തമാക്കി.

പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി തുടക്കത്തിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ മുന്നറിയിപ്പ് നൽകി തിരുത്താനാണ് ശ്രമിക്കുകയെന്നും പിന്നീട് ഇത് ആവർത്തിച്ചാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment