Advertisment

ഗൾഫിലെ സിറോ മലബാർ സഭക്ക് പ്രത്യാശയുടെ പുതുവെളിച്ചമേകി മാർപാപ്പായുടെ റീസ്‌ക്രിപ്ട്

New Update

വത്തിക്കാൻ: പൌരസ്ത്യ കത്തോലിക്കാ സഭയിലെ പാത്രിയാർക്കീസുമാർക്ക് അറേബ്യൻ ഉപഭൂഗണ്ഡത്തിൽ അധികാരപരിധി നൽകി ഫ്രാൻസിസ് മാർപ്പാപ്പ ഉത്തരവിറക്കി.

Advertisment

publive-image

അനേകം ദശകങ്ങളായുള്ള പൗരസ്ത്യ കത്തോലിക്കാ പാത്രിയാർക്കീസുമാരുടെ അപേക്ഷയിന്മേലാണ് മാർപാപ്പയുടെ അസാധാരണമായ ഈ നടപടി. നിലവിൽ ദക്ഷിണ ഉത്തര അറേബ്യൻ വികാരിയേറ്റുകളുടെ കീഴിലാണ് പൗരസ്ത്യ കത്തോലിക്കാ സഭകൾ ഗൾഫിൽ പ്രവർത്തിക്കുന്നത്.

കർത്താവിന്റെ മറുരൂപതിരുനാളായിരുന്ന ഇന്നലെ മാർപ്പാപ്പ ഒപ്പുവെച്ച ഈ റീസ്‌ക്രിപ്ട് പ്രകാരം പൗരസ്ത്യ സഭകൾക്ക് ഗൾഫ് നാടുകളിൽ രൂപതാ സംവിധാനം തുടങ്ങുവാനും മെത്രാനെ വഴിക്കാനുമുള്ള അധികാരം ലഭിക്കും. നിലവിൽ ഈ റീസ്‌ക്രിപ്ട് പാത്രിയാർക്കൽ പദവിയിലുള്ള കൽദായ, മാറോനീത്ത, കോപ്റ്റിക്, അന്ത്യോക്യൻ സിറിയൻ, അർമേനിയൻ സഭകൾക്കാണ് നേരിട്ട് ബാധകമാവുക.

പാത്രിയാർക്കൽ സഭകളുടെ കാനോനികമായ അധികാര അവകാശങ്ങൾ ഉള്ള മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭകൾക്കും ഈ നിയമം അനുസരിച്ചു അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ഉടൻ രൂപതകൾ ലഭിച്ചേക്കും. ഗൾഫിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പൌരസ്ത്യ സഭയായ സിറോ മലബാർ സഭക്ക് ഉടൻതന്നെ സ്വതന്ത്ര ഭരണസംവിധാനവും മെത്രാനെയും ലഭിക്കാനുള്ള സാധ്യത ഈ റീസ്‌ക്രിപ്ട് വഴി തുറക്കുന്നു.

Advertisment