Advertisment

തോക്ക് വില്പന അവശ്യ വസ്തുക്കളില്‍ നിന്ന് ഒഴിവാക്കി; ന്യൂയോര്‍ക്ക് ഗവര്‍ണ്ണക്കെതിരെ കേസ്

New Update

ന്യൂയോര്‍ക്ക്: കൊവിഡ്-19 വ്യാപകമായി പടര്‍ന്നു പിടിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അവശ്യ സര്‍‌വ്വീസുകള്‍ അല്ലാത്ത എല്ലാ റിട്ടെയില്‍ ബിസിനസ്സുകളും അടച്ചുപൂട്ടാന്‍ മാര്‍ച്ച് 20ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോ ഉത്തരവിറക്കിയതിനെ തിരെ നാഷണല്‍ റൈഫിള്‍ അസ്സോസിയേഷന്‍ (എന്‍ ആര്‍ എ) ഫെഡറല്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു.

Advertisment

publive-image

അയല്‍‌പക്കത്തെ പലചരക്ക് കടകളെപ്പോലെ തന്നെയാണ് തോക്ക് കടകളും എന്നാണ് എന്‍ ആര്‍ എ വാദിക്കുന്നത്. ഈ പാന്‍ഡെമിക് സമയത്ത് തോക്ക് കടകളും 'അവശ്യ ബിസിനസ്സില്‍' ഉള്‍പ്പെ ടുത്തണമെന്നാണ് എന്‍ആര്‍എ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. പൗരാവകാശമായ, ഭരണഘടനയില്‍ അനുശാസിക്കുന്ന രണ്ടാം ഭേദഗതിയെ അസാധുവാക്കാന്‍ ആര്‍ക്കും കഴിയി ല്ലെന്നാണ് എന്‍‌ആര്‍‌എയുടെ വാദം.

ഗവണ്‍മെന്റിന്റെ അതിരുകടന്ന പ്രവര്‍ത്തനത്തിന്റെ ഫലമായി, മിക്ക ന്യൂയോര്‍ക്കുകാര്‍ക്കും ആയുധങ്ങളോ വെടിക്കോപ്പുകളോ വാങ്ങാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗി ക്കാന്‍ കഴിയുന്നില്ലെന്നാണ് എന്‍ആര്‍എ ന്യൂയോര്‍ക്കിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഫെഡറല്‍ കോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

'ആ അവകാശത്തിന്‍റെ പ്രധാന ലക്ഷ്യം സ്വയം പ്രതിരോധമാണ്. നിലവിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ രണ്ടാം ഭേദഗതി അവകാശങ്ങള്‍ നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തുന്നില്ല. പ്രത്യേകിച്ചും ന്യൂയോര്‍ക്കിലെ പലര്‍ക്കും ക്രമസാമാധാനം നപ്പിലാക്കുന്നതില്‍ സര്‍ക്കാരിന്‍റെ കഴിവു കേടിനെക്കുറിച്ച് ആശങ്കയുള്ള ഈ സമയത്ത്. തന്നെയുമല്ല, പാന്‍ഡെമിക്കിന്റെ പേരില്‍ കുറ്റവാളികളെ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വയരക്ഷയ്ക്ക് തോക്കുകള്‍ അനിവാര്യമാണ്,' എന്‍ ആര്‍ എ വാദിക്കുന്നു.

ക്വോമോയുടെ പ്രഖ്യാപനത്തെ അസാധുവാക്കി കോടതി ഉത്തരവ് നേടാനാണ് എന്‍ ആര്‍ എയുടെ ശ്രമം. തോക്ക് വ്യവസായം വിജയകരമായതിനെത്തുടര്‍ന്നാണ് വൈറ്റ് ഹൗസിനെ തോക്ക് വില്പന കേന്ദ്രങ്ങള്‍ അവശ്യ ബിസിനസുകളാണെന്ന് പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത്. ഇത് ന്യൂജേഴ്സിയുടെ നയം മാറ്റിമറിക്കാനും തോക്ക്, വെടിമരുന്ന് വില്പന കേന്ദ്രങ്ങള്‍ തുറന്നിടാനും വഴിവെച്ചു.

സ്വയം പ്രതിരോധത്തിനായി ഒരിക്കല്‍ തോക്ക് ഉപയോഗിച്ച ആരും ഇത് അവശ്യ സര്‍‌വീസ് അല്ല എന്ന് വിശ്വസിക്കുകയില്ലെന്ന് എന്‍ആര്‍എയുടെ സിഇഒ വെയ്ന്‍ ലാപിയേര്‍ പറഞ്ഞു. 'ഇത് വ്യക്തമായി ഗവര്‍ണ്ണര്‍ ക്വോമോയുടെ എന്‍‌ആര്‍‌എയ്ക്കെതിരെയുള്ള ആക്രമണമാണ്. അതോടൊപ്പം ന്യൂയോര്‍ക്കുകാരുടെ സ്വയരക്ഷയ്ക്കെതിരെയുള്ള കടന്നു കയറ്റവും പൗരന്മാര്‍ക്ക് ഭരണഘടനയിലെ രണ്ടാം ഭേദഗതി നല്‍കുന്ന സ്വാതന്ത്ര്യ ലംഘനവുമാണെന്ന് ലാപിയേര്‍ പറഞ്ഞു.

എന്നാല്‍, എന്‍ആര്‍എ ഉള്‍പ്പടെ എല്ലാവരും നിയമവും ന്യൂയോര്‍ക്കിലെ എല്ലാ എക്സിക്യൂട്ടീവ് ഉത്തരവുകളും പാലിക്കണം. എന്‍ആര്‍എയുടെ ആക്രമണത്തിനെതിരെ പ്രതിരോധിക്കുമെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലെറ്റിറ്റിയ ജെയിംസ് പറഞ്ഞു.

Advertisment